Representative Image | Photo:Gettyimages.in
ആരോഗ്യപ്രദമായ ശരീരത്തിനു പിന്നിൽ നാം കഴിക്കുന്ന ഭക്ഷണങ്ങൾക്കും സ്ഥാനമുണ്ട്. വറുത്തതും പൊരിച്ചതും മാത്രമല്ല പഴങ്ങളും പച്ചക്കറികളും ഉൾപ്പെടെ ആരോഗ്യകരമായ ഭക്ഷണങ്ങളും ഡയറ്റിൽ ഉൾപ്പെടുത്തണം. ഹെൽത്തി ഡയറ്റ് പിന്തുടരാനുള്ള ശ്രമത്തിലാണെങ്കിൽ ട്രാൻസ് ഫാറ്റുകളെ പരമാവധി ഒഴിവാക്കണം. വണ്ണം കൂടുന്നതിനും മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിനും പിന്നിൽ ട്രാൻസ് ഫാറ്റുകൾക്ക് പ്രധാന സ്ഥാനമുണ്ട്. ട്രാൻസ്ഫാറ്റുകൾ അമിതമായി ശരീരത്തിൽ എത്തുക വഴി പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്കും സാധ്യത ഏറുന്നുണ്ട്.
മിക്ക പാക്കറ്റ് ഫുഡുകളിലും ഇവയുടെ സാന്നിധ്യവും ഉണ്ട്. ട്രാൻസ് ഫാറ്റുകളെ എങ്ങനെ ഡയറ്റിൽ നിന്നൊഴിവാക്കാം എന്നു ചിന്തിക്കുന്നവരും ഉണ്ടാകും. അതിനായി ചില ടിപ്സ് പങ്കുവെക്കുകയാണ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ( എഫ്എസ്എസ്എഐ). ട്രാൻസ് ഫാറ്റുകളുടെ അളവ് ഭക്ഷണത്തിൽ രണ്ടു ശതമാനത്തിൽ കൂടരുതെന്ന് എഫ്എസ്എസ്എഐ ഇക്കഴിഞ്ഞ ജനുവരിയിൽ നിർദേശം പുറത്തുവിട്ടിരുന്നു.
ട്രാൻസ് ഫാറ്റി ആസിഡുകളുടെ ഉപയോഗം കുറയ്ക്കാനുള്ള എളുപ്പവഴികൾ എന്നു പറഞ്ഞാണ് സാമൂഹിക മാധ്യമത്തിലൂടെ പങ്കുവെച്ചിരിക്കുന്നത്. എട്ടുവഴികളാണ് ഇപ്രകാരം നൽകിയിരിക്കുന്നത്.
ടിപ്സ്
- ഉത്പന്നത്തിന്റെ ട്രാൻസ് ഫാറ്റ് അളവിനെക്കുറിച്ച് വ്യക്തമാക്കുന്ന ന്യൂട്രീഷ്യൻ ഇൻഫർമേഷൻ പാനൽ പരിശോധിക്കുക
- ന്യൂട്രീഷൻ ലേബൽ വ്യക്തമാക്കിയിട്ടുള്ള പാക്കേജ് ഫുഡ് മാത്രം വാങ്ങുക
- പാക്ക് ചെയ്ത ഫുഡിലെ ചേരുവകൾ പരിശോധിക്കുക. ഭാഗികമായി ഹൈഡ്രോജിനേറ്റഡ് വെജിറ്റബിൾ ഓയിൽ അഥവാ ഹൈഡ്രോജിനേറ്റഡ് വെജിറ്റബിൾ ഓയിൽ എന്നീ ലേബലുകൾ ട്രാൻസ് ഫാറ്റുകളുടെ ഉറവിടങ്ങളാണ്
- ട്രാൻസ് ഫാറ്റ് ഫ്രീ ലോഗോ പരിശോധിച്ചും ഭക്ഷണം വാങ്ങാം. 100 ഗ്രാം ഭക്ഷണത്തിൽ 1.2 ഗ്രാം ട്രാൻസ് ഫാറ്റ് എന്നിങ്ങനെ.
- ബിസ്ക്കറ്റ്, ചിപ്സ് പോലുള്ള പ്രൊസസ്ഡ് ഭക്ഷണങ്ങളും ബേക് ചെയ്തവയും കുറയ്ക്കാം
- പുറത്തു നിന്നു ഭക്ഷണം കഴിക്കുമ്പോഴോ ഓർഡർ ചെയ്യുമ്പോഴോ ആ ഭക്ഷണം പാകം ചെയ്യാൻ ഉപയോഗിച്ചിട്ടുള്ള ഫാറ്റ് ഏതു വിധമാണെന്ന് പരിശോധിക്കുക
- പാറ്റി, ഫ്രഞ്ച് ഫ്രൈസ്, ബട്ടൂര തുടങ്ങിയ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ ഒഴിവാക്കുക.
Content Highlights: fssai, tips to avoid trans fats in daily diet, healthy diet
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..