എല്ലാം പോഷകങ്ങളും ശരീരത്തില്‍ എത്തേണ്ടത് അത്യാവശ്യമാണ്. അത്തരത്തിലുള്ള ഭക്ഷ്യ രീതിയാണ് പിന്തുടരേണ്ടത്.ഫൈബര്‍ ധാരാളം അടങ്ങിയ സോയ ബീന്‍സ് കഴിക്കേണ്ടതിനെ ആവശ്യകതയെ കുറിച്ച് പറയുകയാണ് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്റേര്‍ഡ്‌സ് ഓഫ് ഇന്ത്യ. ട്വിറ്റര്‍ വഴിയാണ് ഇതിനെ കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്.

സോയബീന്‍സില്‍ നിന്ന് തയ്യാറാക്കുന്ന എല്ലാ ഉത്പനങ്ങളിലും ഉന്നത നിലവാരത്തിലുള്ള പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു. ഇതിനു പുറമേ ഫൈബറിന്റെ കലവറയാണ്. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഇവയില്‍ കൊഴുപ്പിന്റെ അളവ് കുറവാണ്. ലാക്ടോസ്, ഗ്ലൂട്ടന്‍ ഫ്രീ കൂടിയാണിത്. 

സോയ മില്‍ക്ക്, സോയ പൊടി, സോയ ഗ്രാനൂള്‍സ്, സോയ് നട്‌സ് എന്നിവയെല്ലാം സോയബീന്‍സ് ഉത്പനങ്ങളാണ്. വെജിറ്റേറിയന്‍ ഡയറ്റ് പിന്തുടരന്നുവര്‍ക്ക് ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്.

ട്വിറ്റില്‍ ചിത്രം സഹിതമാണ് സോയബീന്‍സ് ഗുണങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്‌.

Content Highlights: FSSAI recommends including soy foods in diet