നുവരി മുതല്‍ അഞ്ച് നിത്യോപയോഗ ഭക്ഷ്യവസ്തുക്കളില്‍ അധികപോഷകങ്ങള്‍ ചേര്‍ക്കണമെന്ന് കേന്ദ്ര ഭക്ഷ്യസുരക്ഷാ ഗുണനിലവാര അതോറിറ്റി നിര്‍ദ്ദേശിച്ചു.

ഗോതമ്പുപൊടി, അരിപ്പൊടി, ഭക്ഷ്യ എണ്ണ, പാല്‍, ഉപ്പ് എന്നിവയിലാണ് കൂടുതല്‍ പോഷകം ചേര്‍ക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. രാജ്യത്തെ ജനങ്ങളില്‍ ഇരുമ്പ്, ഫോളിക് ആസിഡ്, വിറ്റാമിന്‍ എ, വിറ്റാമിന്‍ ഡി എന്നിവയുടെ കുറവ് രൂക്ഷമാണെന്ന് കണ്ടെത്തലിനെത്തുടര്‍ന്നാണിത്.

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷ്യന്റെ (എന്‍.ഐ.എന്‍) വിവിധ പഠനങ്ങളിലാണ് പോഷകക്കുറവിനെക്കുറിച്ച് പറയുന്നത്. ഇതു പരിഹരിക്കുന്നതിനാണ് വിവിധ സംസ്ഥാനങ്ങളില്‍ എറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന അഞ്ച് ഭക്ഷ്യവസ്തുക്കളില്‍ പോഷകങ്ങള്‍ കൂടുതല്‍ ചേര്‍ക്കാന്‍ തീരുമാനിച്ചത്.

ഇത്തരം ലക്ഷ്യവസ്തുക്കള്‍ ഉത്പാദിപ്പിക്കുന്ന കമ്പനികള്‍ക്ക് ഫസ്സായി ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജനുവരിയോടെ നടപ്പാക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.

പോഷകങ്ങള്‍ ചേര്‍ക്കുന്നതിന് അന്തര്‍ദേശീയ തലത്തിലുള്ള മാര്‍ഗരേഖകള്‍ പാലിക്കണം. പാലും ഭക്ഷ്യ എണ്ണയും ഉല്‍പാദിപ്പിക്കുന്നവര്‍ക്ക് ആദ്യഘട്ട പരിശീലനം നല്‍കും. പോഷകങ്ങള്‍ ചേര്‍ത്ത ഭക്ഷ്യവസ്തുക്കളുടെ പാക്കറ്റില്‍ പ്രത്യേക ലോഗോയും വെക്കും.

പോഷകക്കുറവുള്ളവര്‍ ഈ ലോഗോയുളള ഭക്ഷ്യവസ്തുക്കള്‍ മാത്രം വാങ്ങാവൂ എന്ന് അതോറിറ്റി നിര്‍ദേശിക്കുന്നു. പോഷക പ്രശ്‌നമില്ലാത്തവര്‍ക്ക് ഇത് ബാധകമല്ല.

content highlight: fssai  decides to add nutirtions in five food products