പ്രതീകാത്മക ചിത്രം | Photo: canva.com/
എത്ര നല്ല സന്തോഷാവസ്ഥയിലാണെങ്കിലും അതൊന്നും ആസ്വദിക്കാന്‍ കഴിയാത്ത അവസ്ഥ തോന്നാറില്ലേ? അമിത ഉത്കണ്ഠയും വിഷാദപ്രശ്‌നങ്ങളുമെല്ലാം ഇതിന് കാരണമാകും. ചെറിയ പ്രശ്‌നങ്ങള്‍ ആണെന്ന് കരുതി തള്ളിക്കളയാന്‍ പാടില്ല. കൃത്യസമയത്ത് വൈദ്യസഹായം ആവശ്യമെങ്കില്‍ തേടണം.
ഇതിനോടൊപ്പം ജീവിതശൈലിയും കൃത്യമായ മാറ്റം കൊണ്ടുവരണ്ടേതുണ്ട്. മൂഡ് ഡിസോര്‍സര്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഡയറ്റില്‍ മാറ്റം കൊണ്ടുവരുന്നത് നല്ലതാണ്. ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് നമ്മുടെ മൂഡ് നല്ലതാക്കാന്‍ സഹായിക്കും. പ്രധാനമായും പഴങ്ങളാണ് ഈ ലിസ്റ്റിലുള്ളത്.
പൈനാപ്പിള്‍ കഴിക്കുന്നത് മാനസികാരോഗ്യത്തെ പോസിറ്റീവായി സ്വാധീനിക്കും. പൈനാപ്പിളില്‍ അടങ്ങിയിരിക്കുന്ന എന്‍സൈമുകള്‍ ശരീരത്തിലെ സെറട്ടോണിന്റെ അളവ് കൂട്ടാന്‍ സഹായിക്കും. ഇത് മാനസികനില മെച്ചപ്പെടുത്താന്‍ സഹായിക്കും. ഇവ പരിഹരിക്കുന്നതിനാണ് തണ്ണിമത്തന്‍ സഹായിക്കുന്നത്.
ഒരുപാട് ആരോഗ്യഗുണങ്ങളുള്ള പഴങ്ങളാണ് വിവിധയിനം ബെറികള്‍. സ്‌ട്രോബെറി, ബ്ലൂബെറി, റാസ്പ്‌ബെറി എല്ലാം ഇത്തരത്തില്‍ കഴിക്കാവുന്നതാണ്. ഇവയെല്ലാം തന്നെ വൈറ്റമിന്‍-സിയാല്‍ സമ്പന്നമായതിനാല്‍ മാനസികനില മെച്ചപ്പെടുത്തുന്നതിനും ഇവ സഹായപ്പെടുന്നു.
മൂഡ് ഓഫായിരിക്കുമ്പോള്‍ നേന്ത്രപ്പഴം കഴിക്കുന്നത് ഗുണം ചെയ്യും. തളര്‍ച്ചയും ക്ഷീണവും മാറാനും നേന്ത്രപ്പഴം കഴിക്കുന്നത് നല്ലതാണ്. നേന്ത്രപ്പഴത്തിലുള്ള വൈറ്റമിന്‍ ബി6 തലച്ചോറിന്റെ പ്രവര്‍ത്തനത്തെ നല്ലരീതിയില്‍ സ്വാധീനിക്കുന്ന ഒന്നാണ്. അതുപോലെ തന്നെ സെറട്ടോണിന്‍ എന്ന ഹാപ്പി ഹോര്‍മോണിന്റെ ഉത്പാദനം കൂട്ടുന്നതിനും ഇത് സഹായിക്കും.
ഓറഞ്ച് കഴിക്കുമ്പോള്‍ തന്നെ ഒരു ഉണര്‍വ്വ് തോന്നാറില്ലേ? ഓറഞ്ച് കഴിക്കുന്നത് മാനസിക സമ്മര്‍ദ്ദങ്ങള്‍ കുറയ്ക്കുന്നതിനും അമിത ഉത്കണ്ഠ കുറക്കുന്നതിനുമെല്ലാം സഹായിക്കും. ഇതിലടങ്ങിയിരിക്കുന്ന വൈറ്റമിന്‍ -സി കോര്‍ട്ടിസോള്‍ എന്ന സ്‌ട്രെസ് ഹോര്‍മോണിനെ കുറയ്ക്കുന്നതിന് സഹായിക്കും.
Content Highlights: Fruits,mood swings,mental health, food


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..