ഈ കോവിഡ് കാലത്ത് ദുരിതം അനുഭവിക്കുന്നവര്‍ക്ക് കൈതാങ്ങാവുക എന്നത് വലിയ കാര്യമാണ്. രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ദിനം പ്രതി കുതിച്ച് ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ്. മഹാരാഷ്ട്രയില്‍ സ്ഥിതി ഗുരുതരമായി കൊണ്ടിരിക്കുകയാണ്. കോവിഡ് ബാധിച്ച് ക്വാറന്റീനില്‍ ഇരിക്കുമ്പോള്‍ സൗജന്യ ഭക്ഷണവുമായി രംഗത്തെത്തിയിരിക്കുകയാണ് ചിലര്‍. വഡോദരയില്‍ നിന്നുമുള്ള ശുഭ്‌ലാല്‍ ഷായാണ് സൗജന്യ ഭക്ഷണം വാഗ്ദാനം ചെയ്തത്

കോവിഡ് ബാധിച്ച് നിങ്ങളുടെ കുടുംബം ബുദ്ധിമുട്ടുകയാണെങ്കില്‍ സൗജന്യമായി ഭക്ഷണം ക്വാറന്റീന്‍ കാലവധി തീരുന്നതു വരെ നിങ്ങളുടെ വീട്ടുപടിക്കല്‍ എത്തിക്കും. പബ്ലിസിറ്റിയില്‍ താത്പര്യമില്ലെന്നും വേണ്ടവര്‍ നേരിട്ട് സന്ദേശം അയയ്ക്കാനും ട്വീറ്റില്‍ പറയുന്നു.

ഇതേ തുടര്‍ന്ന് മുംബൈ ലയണ്‍സ് ക്ലബും സമാന സംരംഭത്തിന് മുന്നിട്ട് ഇറങ്ങിയിരിക്കുകയാണ്. ഫുഡ് ഫോര്‍ ഹോപ്പ് എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി പ്രകാരം മുബൈയിലെ മള്‍വാനി എന്ന പ്രദേശത്തേക്കാണ് ഭക്ഷണം എത്തിക്കുന്നത്. ആളുകള്‍ തിങ്ങിപ്പാർക്കുന്ന ചേരി പ്രദേശമാണിത്. കോവിഡ് വന്നതോടെ ഇവിടെത്തെ ജീവിതം താളം തെറ്റിയിരിക്കുകയാണ്

നിരവധി സാമുഹ്യ സന്നദ്ധ സംഘടനകളും ഭക്ഷണം എത്തിക്കാന്‍ കൈകോര്‍ത്തിരിക്കുകയാണ്.

Content Highlights: Free meals for covid patients