ഈ ഹോട്ടല്‍ അടച്ചാലും വിശക്കുന്നവര്‍ക്ക് അന്നമൂട്ടും


പി.വി.നിധീഷ്

ഇതരസംസ്ഥാനക്കാരും തെരുവില്‍ കഴിയുന്നവരുമാണ് ഇവിടെ കൂടുതലായുമെത്തുന്നത്. സമൂഹ അടുക്കള പോലുള്ള സംവിധാനങ്ങള്‍ ഇത്തവണ ശക്തമാകാത്തതിനാല്‍ ഇത്തരക്കാര്‍ പലയിടക്കും ഭക്ഷണത്തിന് ബുദ്ധിമുട്ടുന്നുണ്ട്

കാസർകോട് നഗരത്തിൽ തെരുവിൽ കഴിയുന്നവർക്ക് പുതിയ ബസ്സ്റ്റാൻഡിലെ ഹോട്ടൽ സ്വാമി കൊറഗജ്ജയിൽനിന്ന് ഭക്ഷണം നൽകുന്നു

കാസര്‍കോട്:വിശപ്പിന്റെ സമയമാകുമ്പോള്‍ കാസര്‍കോട് പുതിയ ബസ്സ്റ്റാന്‍ഡിലെ അടച്ചിട്ട ഹോട്ടല്‍ മുറിക്കരികില്‍ ഒരുകൂട്ടമെത്തും, എല്ലാം അടച്ചപ്പോള്‍ എവിടെയും വാതില്‍ തുറന്നുകിട്ടാത്തവര്‍. പിന്നേ അവിടെ അന്നവും വിശപ്പും തമ്മില്‍ സ്‌നേഹം പങ്കിടും. അടുക്കത്ത്ബയല്‍ സ്വദേശി ചരണ്‍രാജും സുഹൃത്തുക്കളുമാണ് അടച്ചിട്ട കാലത്ത് നഗരത്തില്‍ അന്നമൂട്ടുന്നത്.

ലോക്ഡൗണ്‍ കാലത്ത് വിശന്നുവലഞ്ഞ വൃദ്ധന്റെ കണ്ണീര് കണ്ട് അധികമിട്ട കുറച്ചുപിടി അരിയാണ് ഇന്ന് നഗരത്തിലെ അന്‍പതോളം പേരുടെ വിശപ്പകറ്റുന്നത്. '10 ദിവസം മുന്നേ വിശന്നുവലഞ്ഞ ഒരു വൃദ്ധന്‍ ഭക്ഷണം കിട്ടാത്ത കാര്യം കരഞ്ഞുപറഞ്ഞു. അന്നുവരെ അവര്‍ പൊരിയാണ് കഴിച്ചത്. ഇതിനിടെ മടിക്കുത്തില്‍വെച്ച പൊരി താഴെ വീഴുകയും ചെയ്തു. അന്നു മുതലാണ് ഭക്ഷണവിതരണം ആരംഭിച്ചത് -ചരണ്‍രാജ് പറഞ്ഞു. പുതിയ ബസ്സ്റ്റാന്‍ഡിലെ സ്വാമി കൊറഗജ്ജ ഹോട്ടലുടമ ചരണ്‍രാജ് ലോക്ഡൗണ്‍ മുതല്‍ ഹോട്ടലടച്ചിരിക്കുകയാണ്. കളക്ടറേറ്റില്‍ കാന്റീന്‍ നടത്തുന്ന ഇദ്ദേഹം അവിടെ ജീവനക്കാര്‍ക്കായി ഉണ്ടാക്കുന്ന ഭക്ഷണത്തിനൊപ്പമാണ് തെരുവില്‍ കഴിയുന്നവര്‍ക്കും അന്നമൂട്ടുന്നത്.

തുടക്കത്തില്‍ റോഡരികില്‍ കഴിയുന്നവര്‍ക്ക് അവരുടെ അടുത്തെത്തിയാണ് ഭക്ഷണം നല്‍കിയത്. പിന്നീട് എല്ലാവരും പുതിയ ബസ്സ്റ്റാന്‍ഡിലെ സ്വാമി കൊറഗജ്ജ ഹോട്ടലിലേക്ക് എത്തുന്ന രീതിയാക്കി. ഉച്ചയ്ക്ക് ഒരുമണിക്കും വൈകിട്ട് ആറ്ിനുമാണ് ഭക്ഷണ വിതരണം. ദിവസേന ഇതിനായി ആറുകിലോ അരിയിടും. രണ്ടുതരം കറി, അച്ചാര്‍, പപ്പടം എന്നിങ്ങനെയാണ് വിഭവങ്ങള്‍. ദിവസവും ഉച്ചയ്ക്ക് 35-ഓളം പേരും വൈകിട്ട് 45-ലധികം പേരും ഇവിടെനിന്ന് ഭക്ഷണം കഴിക്കുന്നുണ്ട്.

ഇതരസംസ്ഥാനക്കാരും തെരുവില്‍ കഴിയുന്നവരുമാണ് ഇവിടെ കൂടുതലായുമെത്തുന്നത്. സമൂഹ അടുക്കള പോലുള്ള സംവിധാനങ്ങള്‍ ഇത്തവണ ശക്തമാകാത്തതിനാല്‍ ഇത്തരക്കാര്‍ പലയിടക്കും ഭക്ഷണത്തിന് ബുദ്ധിമുട്ടുന്നുണ്ട്.

കളക്ടറേറ്റില്‍ കാന്റീന്‍ നടത്തുന്ന ചരണ്‍രാജ് അവിടെനിന്ന് ലഭിക്കുന്ന ലാഭത്തിന്റെ വിഹിതം ഉപയോഗിച്ചാണ് ഈ ദുരിതകാലത്തും നന്മചെയ്യുന്നത്. ഹോട്ടല്‍ വരുമാനം നേരത്തേയുള്ളതിനേക്കാള്‍ പത്തിലൊന്നായി ചുരുങ്ങിയെങ്കിലും ലോക്ഡൗണ്‍ തീരുംവരെ ഈ സേവനം തുടരാനാണ് ഇവരുടെ തീരുമാനം.

Content Highlights: Free food delivery in kasaragod

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
R Madhavan, Interview ,Rocketry The Nambi Effect Movie, Minnal Murali Basil Joseph

1 min

ഞാനിത് അര്‍ഹിക്കുന്നു, എന്റെ അറിവില്ലായ്മ; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി ആര്‍ മാധവന്‍

Jun 27, 2022


vijay babu

2 min

'ഞാന്‍ മരിച്ചുപോകും, അവള്‍ എന്നെ തല്ലിക്കോട്ടെ'; വിജയ് ബാബുവിന്റെ ഫോണ്‍സംഭാഷണം പുറത്ത്

Jun 27, 2022


agnipath

1 min

നാല് ദിവസം, 94000 അപേക്ഷകര്‍: അഗ്നിപഥിലേക്ക് ഉദ്യോഗാര്‍ഥികളുടെ ഒഴുക്ക്

Jun 27, 2022

Most Commented