ജമ്മുകശ്മീരിലെ ഗുൽമാർഗ് 'സ്‌കീ' റിസോർട്ടിൽ പണികഴിച്ച 'ഇഗ്ലൂ കഫേ' | ഫോട്ടോ: മാതൃഭൂമി
ഗുല്‍മാര്‍ഗ് : മഞ്ഞിന്‍പരപ്പില്‍ ഗ്‌ളാസില്‍ നിര്‍മിച്ച 'ഇഗ്‌ളൂ' കഫേയിലിരുന്ന് ഒരു ചായ നുണഞ്ഞാല്‍ എങ്ങനെയിരിക്കും. ജമ്മുകശ്മീരിലെ ഗുല്‍മാര്‍ഗ് 'സ്‌കീ' റിസോര്‍ട്ടിലാണ് വിനോദസഞ്ചാരികള്‍ക്കായി അതിന് അവസരമൊരുക്കിയത്. വിശ്രമിക്കാനും ഭക്ഷണംകഴിക്കാനുമടക്കമുള്ള സൗകര്യങ്ങളുള്ള ഈ 'ഗ്‌ളാസ് ഇഗ്‌ളൂ' വെന്ന ആശയത്തിനുപിന്നില്‍ റിസോര്‍ട്ട് ഉടമയായ സയ്യിദ് വസീംഷായാണ്.
വര്‍ഷങ്ങള്‍ക്കുമുമ്പ് തന്റെ ഫിന്‍ലന്‍ഡ് സന്ദര്‍ശനത്തിനിടെയാണ് ഗ്ലാസ് ഇഗ്ലൂകള്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്. എന്തുകൊണ്ട് കശ്മീരില്‍ ഇവ നിര്‍മിച്ചുകൂടായെന്നുതോന്നി. പിന്നാലെ ഓസ്ട്രിയയിലെത്തി ഇഗ്ലൂ നിര്‍മിക്കുന്ന കമ്പനിയില്‍നിന്നുള്ള സംഘത്തെ കശ്മീരിലെത്തിച്ചു.
താപനില, കാറ്റിന്റെ വേഗം, സൂര്യപ്രകാശത്തിന്റെ തീവ്രത തുടങ്ങിയ വിവരങ്ങള്‍ ശേഖരിച്ച് മൂന്നുവര്‍ഷംകൊണ്ടാണ് ഇഗ്‌ളൂ കഫേകള്‍ നിര്‍മിച്ചത്. കാനഡയിലും ഗ്രീന്‍ലന്‍ഡിലുമുള്ള എസ്‌കിമോവിഭാഗക്കാര്‍ നിര്‍മിക്കുന്ന മഞ്ഞുവീടുകളാണ് യഥാര്‍ഥത്തില്‍ ഇഗ്‌ളൂ.
Content Highlights: foreign model glass igloo cafe built in gulmarg jammu and kashmir for tourists
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..