Representative Image| Photo: Canva.com
എന്തൊക്കെ ചെയ്തിട്ടും വയര്‍ കുറയുന്നില്ല എന്ന പരാതിയാണ് പലര്‍ക്കും. ശരീരഭാരം കൂടുന്നത് പലപ്പോഴും വലിയ ആരോഗ്യപ്രശ്‌നങ്ങളിലേക്കും നയിച്ചേക്കാം. നിയന്ത്രണമില്ലാത്ത ഭക്ഷണരീതിയും കൃത്യമായ ഡയറ്റ് പിന്‍തുടരാത്തതുമെല്ലാം ഇതിന് കാരണമാണ്.
മറ്റു ആരോഗ്യപ്രശ്‌നങ്ങള്‍ കൊണ്ടും ചിലര്‍ക്ക് ശരീരഭാരം കൂടാറുണ്ട്. അത്തരത്തിലൊരു അവസ്ഥയിലാണെങ്കില്‍ കൃത്യമായ വൈദ്യസഹായം എത്രയും വേഗം തേടണം. എന്നാല്‍ ചില ഭക്ഷണങ്ങളും അടിവയറ്റിലെ കൊഴുപ്പ് കുറക്കാന്‍ നമ്മളെ സഹായിക്കും.
ക്യാരറ്റ് കലോറി കുറഞ്ഞ പച്ചക്കറിയാണ്. ജ്യൂസായും സാലഡായും പലവിധത്തില്‍ ഡയറ്റില്‍ ഉള്‍പ്പെടുന്നത് വലിയ ഗുണം ചെയ്യും. വിറ്റാമിന്‍ എ, സി, കെ, ബി 6, ബയോട്ടിന്‍, പൊട്ടാസ്യം, ഫൈബര്‍ തുടങ്ങി നിരവധി പോഷകങ്ങളുടെ കലവറ കൂടിയാണ് ക്യാരറ്റ്.
അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാന്‍ ബീറ്റ്‌റൂട്ടും ഉപകാരപ്രദമാണ്. ധാരാളം വിറ്റാമിനുകളും നാരുകളും ആന്റി ഓക്സിഡന്റുകളും ഇവയില്‍ അടങ്ങിയിട്ടുണ്ട്. ബീറ്റ്റൂട്ടില്‍ കലോറി വളരെ കുറവാണ്. കൊഴുപ്പും കുറവായതിനാല്‍ ബീറ്റ്‌റൂട്ട് കഴിക്കുന്നത് ശരീരത്തിലെ കൊഴുപ്പിനെ കത്തിച്ചുകളയാനും ശരീരഭാരം കുറയ്ക്കാനും സഹായകരമാകും.
ജീരകം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും. രാത്രിയില്‍ ജീരകം ഇട്ടുവച്ച വെള്ളം രാവിലെ കുടിക്കുന്നത് വയര്‍ കുറയ്ക്കാന്‍ സഹായിക്കും.കൂടാതെ ഇതില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഈ നാരുകള്‍ ശരീരത്തില്‍ കൊഴുപ്പ് അടിയുന്നത് തടയും.
മുട്ട കഴിക്കുന്നതും നല്ലതാണ്. ഉയര്‍ന്ന പ്രോട്ടീനും അമിനോ ആസിഡും ഇവയില്‍ അടങ്ങിയിട്ടുണ്ട്. ഇത് കൊഴുപ്പ് കത്തുന്ന സംവിധാനത്തെ ഉത്തേജിപ്പിക്കും. അതിനാല്‍ ദിവസവും മുട്ട കഴിക്കുന്നത് വയര്‍ കുറയ്ക്കാന്‍ നല്ലതാണ്.
ഉലുവ വെള്ളവും വളരെ പ്രയോജനം ചെയ്യുന്ന ഒന്നാണ്. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കാന്‍ ഉലുവ വെള്ളം കുടിക്കുന്നത് പതിവാക്കാം.കൊഴുപ്പ് കളയാന്‍ മഞ്ഞളിന് കഴിവുണ്ട്. മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്‍കുമിന്‍ ആണ് ഇതിന് സഹായിക്കുന്നത്.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക)
Content Highlights: Burn Belly Fat,belly fat, food,weight loss,diet plan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..