പ്രതീകാത്മക ചിത്രം
കണ്ണൂര്‍: വായില്‍ പാന്‍മസാല, അത് പുറത്തേക്കെടുത്ത കൈകൊണ്ട് തന്നെ വടയും പഴംപൊരിയും നല്‍കും. കൊടുക്കുന്നതാകട്ടെ കൈയുറയും പ്ലക്കറുമില്ലാതെ. കേരളത്തിലെ തീവണ്ടികളിലെ ആഹാരവിതരണം ഒട്ടും സുരക്ഷിതമല്ല. ഉത്തരേന്ത്യക്കാരായ തൊഴിലാളികളുടെ വൃത്തിയില്ലായ്മ കണ്ടാല്‍ അറപ്പുതോന്നും.
കോച്ചുകളില്‍ യാത്രക്കാര്‍ ചുമക്കുന്നതിനും തുമ്മുന്നതിനും ഇടയിലൂടെ തുറന്നുവച്ച പാത്രവുമായിട്ടാണ് ഇവരുടെ വരവ്. ടിഷ്യൂപേപ്പറോ പ്ലക്കറോ ഇല്ലാതെയാണ് വിതരണം. ആഹാരസാധനങ്ങളില്‍ ഉമിനീര്‍ കലരാനുള്ള സാധ്യത ഒഴിവാക്കാന്‍ നിര്‍ബന്ധമായും വില്‍പ്പനക്കാര്‍ മാസ്‌ക് ധരിക്കണമെന്നതും ഇവര്‍ക്ക് ബാധകമല്ല.
പാന്‍ട്രികാറുള്ള ദീര്‍ഘദൂര തീവണ്ടികളിലും ഇത് ശ്രദ്ധിക്കാന്‍ ആളില്ല. എക്‌സ്പ്രസ് തീവണ്ടികളിലാണ് കൂടുതല്‍.
ശൗചാലയത്തിനരികെ വെച്ച ചായപ്പാത്രം ആരെങ്കിലും ചൂണ്ടിക്കാണിച്ചാല്‍ തൊഴിലാളികള്‍ അതെടുത്ത് സീറ്റിന് മുകളില്‍ വെക്കും. പരാതി അവിടെയും ഉയരുമ്പോള്‍ മറ്റൊരു സ്ഥലത്തേക്ക് മാറ്റും. പാത്രംവെച്ച സീറ്റിലെ എണ്ണമയം തുടച്ചാലും പോകാറില്ലെന്ന് യാത്രക്കാര്‍ പറയുന്നു.
അപകടം പ്ലാസ്റ്റിക്കും
ചില തീവണ്ടികളില്‍ ഇപ്പോഴും ചൂട് സാമ്പാറും കടലക്കറിയും നല്‍കുന്നത് പ്ലാസ്റ്റിക് കവറിലാണ്. അലുമിനിയം ഫോയില്‍ ബോക്‌സിനുള്ളില്‍ വച്ചാണ് ഇവ തരിക. അതിനാല്‍ പുറത്താരും കാണില്ല. ചില വണ്ടികളില്‍ പ്രാതലിനൊപ്പം അലൂമിനിയം ഫോയില്‍ കവറിലാണ് കറി നല്‍കുന്നത്. ഇതിലും വ്യാജനുണ്ടെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു
ആരോട് പറയും
തീവണ്ടികളിലെ ആഹാരത്തെക്കുറിച്ചുള്ള അഭിപ്രായം ഐ.ആര്‍.സി.ടി.സി. സൈറ്റിലൂടെ അറിയിക്കാം. എന്നാല്‍ ഭൂരിഭാഗം പേരും ഇതിന് ശ്രമിക്കാറില്ല.
തീവണ്ടിയിലെയും പ്ലാറ്റ്ഫോമിലെയും ലഘുഭക്ഷണം ഉള്‍പ്പെടെ പരിശോധിക്കേണ്ടത് റെയില്‍വേ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരാണ്. ഡിവിഷന്‍ തലത്തില്‍ ഒരു ഭക്ഷ്യസുരക്ഷാ ഓഫീസര്‍ക്കാണ് മുഴുവന്‍ മേല്‍നോട്ടം. 2020-ല്‍ വിവിധ ഡിവിഷനുകളിലായി 300 ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെ നിയമിക്കാന്‍ റെയില്‍വേ തീരുമാനിച്ചിരുന്നെങ്കിലും നടപ്പായില്ല.
Content Highlights: food supply in train is no safe to eat, food, health food
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..