ഹൃദയപൂർവം പൊതിച്ചോർ വിതരണത്തിന്റെ നാലാംവാർഷികത്തിൽ ഡി.വൈ.എഫ്.ഐ. നടത്തിയ പായസം, ബിരിയാണി വിതരണം ജില്ലാസെക്രട്ടറി കെ. റഫീഖ് ഉദ്ഘാടനം ചെയ്യുന്നു
കല്പറ്റ: ഡി.വൈ.എഫ്.ഐ. വയനാട് ജില്ലാ കമ്മിറ്റിയുടെ ഹൃദയപൂര്‍വം പൊതിച്ചോര്‍വിതരണം നാലുവര്‍ഷം പൂര്‍ത്തിയായി. എട്ടു ലക്ഷത്തിലധികം പൊതിച്ചോറാണ് ജില്ലയിലെ വിവിധ ആശുപത്രികളിലെ രോഗികള്‍ക്കും കുട്ടിരിപ്പുകാര്‍ക്കും നല്‍കിയത്.
പൊതിച്ചോര്‍ പ്രവര്‍ത്തനത്തിന്റെ നാലാംവാര്‍ഷികത്തിന്റെ ഭാഗമായി മാനന്തവാടി ബ്ലോക്ക് കമ്മിറ്റിയും പനമരം ബ്ലോക്ക് കമ്മിറ്റിയുംചേര്‍ന്ന് വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പായസവും ബിരിയാണിയും വിതരണംചെയ്തു.
ജില്ലാസെക്രട്ടറി കെ. റഫീഖ് ഉദ്ഘാടനം ചെയ്തു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, കെ. മുഹമ്മദാലി, കെ.ആര്‍. ജിതിന്‍, കെ. അഖില്‍, കെ. നിരഞ്ജന തുടങ്ങിയവര്‍ സംസാരിച്ചു.
കല്പറ്റ ജനറല്‍ ആശുപത്രിയില്‍ പൊതിച്ചോര്‍ വിതരണം ജില്ലാപ്രസിഡന്റ് കെ.എം. ഫ്രാന്‍സിസ് ഉദ്ഘാടനം ചെയ്തു. സി. ഷംസുദ്ധീന്‍, അര്‍ജുന്‍ ഗോപാല്‍, ഷെജിന്‍ ജോസ്, പി. ജംഷീദ് എന്നിവര്‍ പങ്കെടുത്തു.
Content Highlights: food supply, dyfi serve eight lakhs lunch within four years, wayand


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..