അരൂരിലെ കാരുണ്യത്തിന്റെ അന്നദാനത്തിന് അഞ്ചു വയസ്സ്


മറ്റു മേഖലകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കുട്ടികളുടെ ഉപരിപഠനത്തിനായി സെമിനാറുകളുള്‍പ്പടെയുള്ളവ സംഘടിപ്പിക്കുന്നുണ്ട്.

തുറവൂർ ഗവ. ആശുപത്രിയിൽ കാരുണ്യ ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തകർ അന്നദാനം നടത്തുന്നു

അരൂര്‍: രാവിലെ ഇഡ്ഡലിയും സാമ്പാറും അല്ലെങ്കില്‍, ദോശയും ചമ്മന്തിയും. ചിലദിവസങ്ങളില്‍ ഗോതമ്പ് പൊറോട്ടയുമുണ്ടാകും. ഉച്ചയായാല്‍ മൂന്നു കറികള്‍ കൂട്ടിയുള്ള ഊണ്... ഏതെങ്കിലും ഹോട്ടലില്‍ ലഭിക്കുന്ന ഭക്ഷണത്തിന്റെ പട്ടികയല്ലിത്. അരൂര്‍ മണ്ഡലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന 'കാരുണ്യ' ചാരിറ്റബിള്‍ ട്രസ്റ്റ് നടത്തുന്ന ഭക്ഷണ വിതരണത്തിന്റെ വിശദാംശങ്ങളാണിത്.

വിശക്കുന്നവന് അന്നം അരികിലെത്തിച്ച് വിളമ്പിക്കൊടുക്കണം. അന്നദാനം ആരംഭിച്ചപ്പോള്‍ കാരുണ്യ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പ്രവര്‍ത്തകര്‍ക്ക് അതു മാത്രമായിരുന്നു ലക്ഷ്യം. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഏറെയുണ്ടായിട്ടുണ്ടെങ്കിലും ഭക്ഷണം പാകംചെയ്തു നല്‍കുന്നതില്‍ യാതൊരു വീഴ്ചയും വരുത്തിയിട്ടില്ലെന്ന് സംഘാടകര്‍ പറയുന്നു. ട്രസ്റ്റിന്റെ വിഭവസമൃദ്ധമായ അന്നദാനം ആരംഭിച്ചിട്ട് അഞ്ചുവര്‍ഷം പിന്നിട്ടു.



2017 ജനുവരിയിലാണ് ഭക്ഷണ വിതരണം ആരംഭിക്കുന്നത്. തെരുവില്‍ കഴിയുന്നവര്‍ക്കും ആരോരുമില്ലാതെ താമസിക്കുന്നവര്‍ക്കും മാത്രമാണ് തുടക്കത്തില്‍ ഭക്ഷണം നല്‍കിയിരുന്നതെങ്കില്‍ അധികംവൈകാതെ തുറവൂര്‍ ഗവ. ആശുപത്രിയില്‍ പ്രഭാതഭക്ഷണ വിതരണം ആരംഭിച്ചു. മറ്റൊരു സംഘടന നടത്തിവന്ന ഉച്ചഭക്ഷണ വിതരണം നിന്നപ്പോള്‍ അതും ട്രസ്റ്റ് ഏറ്റെടുത്തു. നിലവില്‍ രാവിലെയും ഉച്ചയ്ക്കും ആശുപത്രിയില്‍ ഭക്ഷണം എത്തിച്ചുനല്‍കുന്നുണ്ട്.

കൂടാതെ, തുറവൂര്‍ ആശുപത്രിയിലെ ഡയാലിസിസ് രോഗികള്‍ക്ക് പ്രതിമാസ സാമ്പത്തിക സഹായവും നല്‍കുന്നുണ്ട്.

മറ്റു മേഖലകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കുട്ടികളുടെ ഉപരിപഠനത്തിനായി സെമിനാറുകളുള്‍പ്പടെയുള്ളവ സംഘടിപ്പിക്കുന്നുണ്ട്.

മാനേജിങ് ട്രസ്റ്റി സ്റ്റീഫന്‍ റാഫേല്‍, ഡെപ്യൂട്ടി മാനേജിങ് ട്രസ്റ്റി പ്രേമചന്ദ്രന്‍ എന്നിവരാണ് ട്രസ്റ്റിന്റെ ചുക്കാന്‍ പിടിക്കുന്നത്. പൊതുജനങ്ങളില്‍നിന്ന് സമാഹരിക്കുന്ന പണമാണ് അന്നദാനമുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു.

Content highlights: food supply, karunya charitable trust, completed five years


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022

Most Commented