ഓണക്കാല പരിശോധന; പ്രത്യേക സ്ക്വാഡുകളുമായി ഭക്ഷ്യസുരക്ഷാവകുപ്പ്


ഭക്ഷ്യസുരക്ഷാ ലൈസന്‍സെടുക്കാതെ ഒരു സ്ഥാപനവും പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല.

പ്രതീകാത്മക ചിത്രം | വര: പ്രദീപ് കുമാർ

കല്പറ്റ: ഓണക്കാലത്ത് വയനാട് ജില്ലയില്‍ വിതരണംചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കാനായി ഭക്ഷ്യസുരക്ഷാവകുപ്പ് പരിശോധന കര്‍ശനമാക്കും.

ഓണക്കാലത്ത് അധികമായി വാങ്ങുന്ന പാല്‍, ഭക്ഷ്യ എണ്ണകള്‍, പപ്പടം, പായസം മിക്‌സ്, വെല്ലം, നെയ്യ്, പച്ചക്കറികള്‍, ചായപ്പൊടി, പരിപ്പുവര്‍ഗങ്ങള്‍, പഴങ്ങള്‍, മത്സ്യം, മാംസം തുടങ്ങിയവയുടെ വിതരണകേന്ദ്രങ്ങളിലും ഹോട്ടല്‍, ബേക്കറി, തട്ടുകടകള്‍ എന്നിവിടങ്ങളിലും ചെക്പോസ്റ്റുകളിലും പരിശോധനയുണ്ടാകും. ലേബല്‍ വിവരങ്ങള്‍ പൂര്‍ണമായിട്ടില്ലാതെ വില്‍പ്പനയ്ക്കുള്ള ഭക്ഷ്യവസ്തുക്കളും പരിശോധനയ്ക്ക് വിധേയമാക്കും. ഓണക്കാല പരിശോധനയ്ക്കായി പ്രത്യേക സ്‌ക്വാഡിനെയും നിയോഗിച്ചിട്ടുണ്ട്.

ഭക്ഷ്യസുരക്ഷാ ലൈസന്‍സെടുക്കാതെ ഒരു സ്ഥാപനവും പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങള്‍ക്കുനേരെ ഭക്ഷ്യസുരക്ഷ ഗുണനിലവാരനിയമം അനുസരിച്ച് നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണര്‍ സി.വി. ജയകുമാര്‍ പറഞ്ഞു.

വ്യാപാരികളറിയാന്‍

• വ്യാപാരികള്‍ ഭക്ഷ്യസുരക്ഷ ലൈസന്‍സ്/രജിസ്‌ട്രേഷന്‍ ഉപഭോക്താക്കള്‍ കാണുന്നവിധം സ്ഥാപനത്തില്‍ പ്രദര്‍ശിപ്പിക്കണം.

•നിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കള്‍ വില്‍പ്പനയ്ക്കായി സൂക്ഷിക്കുകയോ വില്‍ക്കുകയോ ചെയ്യരുത്. പാക്ക് ചെയ്ത ഭക്ഷണസാധനങ്ങള്‍ നിയമാനുസൃതമായ ലേബല്‍വ്യവസ്ഥകളോടെ മാത്രമേ വില്‍ക്കാന്‍ പാടുള്ളൂ.

• ഭക്ഷ്യവസ്തുക്കള്‍ വിതരണംചെയ്യുന്ന സ്ഥാപനങ്ങളും വ്യക്തികളും ശുചിത്വം പാലിക്കണം.

ഉപഭോക്താക്കള്‍ അറിയാന്‍

  • കമ്പോള വിലനിലവാരത്തെക്കാള്‍ കുറഞ്ഞവിലയ്ക്ക് വില്‍ക്കുന്ന ഭക്ഷ്യവസ്തുക്കള്‍ തിരസ്‌കരിക്കണം. വെളിച്ചെണ്ണയാണ് വാങ്ങുന്നതെങ്കില്‍ പാക്കറ്റിന് പുറത്ത് വെളിച്ചെണ്ണയെന്ന് മലയാളത്തിലോ കോക്കനട്ട് ഓയില്‍ എന്ന് ഇംഗ്ലീഷിലോ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കണം.
  • ചെറുപയര്‍, പരിപ്പ് തുടങ്ങിയ പരിപ്പുവര്‍ഗങ്ങള്‍, കൃത്രിമനിറം ചേര്‍ത്ത കടുംമഞ്ഞനിറത്തിലുള്ള ചിപ്‌സ് എന്നിവ വാങ്ങി ഉപയോഗിക്കരുത്. കടുംമഞ്ഞ, ചുവപ്പ്, ഓറഞ്ച് നിറങ്ങളിലുള്ള ശര്‍ക്കരയും ഒഴിവാക്കുക. സമീപകാലത്ത് ഏറ്റവുംകൂടുതല്‍ മായം കണ്ടെത്തിയത് ശര്‍ക്കരയിലാണ്.
  • റോഡരികിലും മറ്റും വിലകുറച്ച് വില്‍ക്കുന്ന കശുവണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി മുതലായവ വാങ്ങാതിരിക്കുക. അവ നിലവാരമില്ലാത്തതാകാന്‍ സാധ്യതയുണ്ട്.
  • പഴം, പച്ചക്കറികളില്‍ തൊലികളഞ്ഞ് ഉപയോഗിക്കാന്‍ പറ്റുന്നവ തൊലികളഞ്ഞതിനുശേഷം ശുദ്ധജലത്തില്‍ കഴുകി ഉപയോഗിക്കുക. അല്ലാത്തവ അല്‍പ്പം വിനാഗിരിയോ, ഉപ്പോ ചേര്‍ത്ത വെള്ളത്തില്‍ 30 മിനിറ്റെങ്കിലും മുക്കിവെച്ച് നന്നായി ശുദ്ധജലത്തില്‍ കഴുകിയതിനുശേഷം ഉപയോഗിക്കുക.
  • ഭക്ഷ്യസുരക്ഷാ ലൈസന്‍സുള്ള സ്ഥാപനങ്ങളില്‍/വ്യക്തികളില്‍നിന്ന് മാത്രമേ ഭക്ഷണസാധനങ്ങള്‍ വാങ്ങാന്‍പാടുള്ളൂ.
  • പാക്ക് ചെയ്ത ഭക്ഷ്യവസ്തുക്കള്‍ വാങ്ങുമ്പോള്‍ നിര്‍മാണത്തീയതി, കാലാവധി മുതലായ ലേബല്‍നിബന്ധനകള്‍ പരിശോധിച്ചതിനുശേഷമേ വാങ്ങാന്‍പാടുള്ളൂ.

Content Highlights: onam celebrations,food security department with special squads, inspection, food


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022

Most Commented