പ്രതീകാത്മക ചിത്രം
കൊല്ലം:ഭക്ഷണശാലകളിലെ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കിയാലും ഭക്ഷ്യസുരക്ഷ ഉറപ്പാകില്ല. ഹോട്ടല്‍മേഖലയില്‍ തൊഴിലാളികള്‍ സ്ഥിരമായി നില്‍ക്കാത്തതും ഇവരുടെ താമസസ്ഥലങ്ങളിലെ ശുചിത്വമില്ലായ്മയുമാണ് കാരണം.
ഭക്ഷണശാലകളിലെ തൊഴിലാളികളെ വര്‍ഷത്തില്‍ ഒരിക്കലെങ്കിലും വൈദ്യപരിശോധനയ്ക്കു വിധേയരാക്കി മെഡിക്കല്‍ ഫി സര്‍ട്ടിഫിക്കറ്റ് ഹോട്ടലുകളിലും മറ്റും സൂക്ഷിക്കണമെന്നാണ് വ്യവസ്ഥ. തൊഴിലാളികളുടെ വ്യക്തിശുചിത്വം വിലയിരുത്താനും പകര്‍ച്ചവ്യാധികളോ ത്വഗ്രോഗമോ ഇല്ലെന്ന് ഉറപ്പാക്കാനുമാണ് പരിശോധന നടത്തുന്നത്. വ്യക്തിശുചിത്വം പാലിക്കാതെ ഭക്ഷണം കൈകാര്യംചെയ്യുന്നവരിലൂടെ വിവിധ രോഗങ്ങള്‍ പകരുന്നതായുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് നടപടി.
സംസ്ഥാനത്ത് ഭക്ഷ്യവിഷബാധ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് ഹോട്ടല്‍ തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കിയത്. തൊഴിലാളികള്‍ പ്രതിരോധ വാക്സിനുകള്‍ എടുത്തവരാണോ, ശാരീരികക്ഷമതയുള്ളവരാണോ, ശരീരത്തില്‍ വ്രണങ്ങളോ മുറിവുകളോ ഉണ്ടോ, കാഴ്ചപ്രശ്നങ്ങളുണ്ടോ തുടങ്ങിയവ പരിശോധിച്ചാണ് രജിസ്റ്റേഡ് ഡോക്ടര്‍മാര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത്. കാര്‍ഡ് ഇല്ലെങ്കില്‍ ഫെബ്രുവരി ഒന്നുമുതല്‍ ഹോട്ടലുകള്‍ അടപ്പിക്കാനാണ് ഭക്ഷ്യസുരക്ഷാവകുപ്പിന്റെ തീരുമാനം. ആശുപത്രികളിലും ആരോഗ്യകേന്ദ്രങ്ങളിലും കാര്‍ഡ് എടുക്കാനുള്ളവരുടെ തിരക്കുണ്ടെങ്കില്, കാര്‍ഡ് എടുക്കാനുള്ള തീയതി നീട്ടിനല്‍കുന്നതും പരിഗണനയിലാണ്.
യോജിപ്പുണ്ട്; തൊഴിലാളികളെ കിട്ടാനില്ല
:നിലവിലുള്ള തൊഴിലാളികള്‍ക്ക് ആരോഗ്യപരിശോധന നടത്തി ഹെല്‍ത്ത് കാര്‍ഡ് എടുക്കുന്നതിനോട് ഹോട്ടലുടമകള്‍ യോജിക്കുന്നുണ്ട്. എന്നാല്‍ മേഖലയിലെ രൂക്ഷമായ തൊഴിലാളിക്ഷാമമാണ് ഉടമകളെ വലയ്ക്കുന്നത്. സ്ഥിരമായി ജോലിക്കെത്തുന്ന തൊഴിലാളികളുടെ എണ്ണം കുറവാണ്. ഇതരസംസ്ഥാനങ്ങളില്‍നിന്നുള്ളവരാണ് കൂടുതല്‍ സ്ഥലങ്ങളിലും ജോലി ചെയ്യുന്നത്. വ്യക്തിശുചിത്വം ഉറപ്പാക്കാമെങ്കിലും ഇവര്‍ കൂട്ടമായി താമസിക്കുന്ന ചില സ്ഥലങ്ങള്‍ അങ്ങേയറ്റം വൃത്തിഹീനമാണ്. പകര്‍ച്ചവ്യാധികള്‍ പടരാന്‍ സാധ്യതയുള്ള ഇടങ്ങളുമാണ്. ഇവിടങ്ങളില്‍ സുരക്ഷിതത്വം ഉറപ്പാക്കേണ്ടത് തൊഴില്‍വകുപ്പാണ്. ഹോട്ടലുകളില്‍ ശുചീകരണജോലിക്ക് എത്തുന്നവര്‍ക്കും കാര്‍ഡ് നിര്‍ബന്ധമാക്കിയതില്‍ ഹോട്ടലുടമകള്‍ക്ക് പ്രതിഷേധമുണ്ട്. ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഒരു പ്രദേശത്തെ ഹോട്ടല്‍ തൊഴിലാളികള്‍ക്ക് മുഴുവന്‍ ഹെല്‍ത്ത് കാര്‍ഡ് എടുത്തുനല്കാനുള്ള ശ്രമങ്ങള്‍ ഹോട്ടലുടമകള്‍ തുടങ്ങിയിട്ടുണ്ട്.
Content Highlights: food safety at hotels, health card for hotel employees, food
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..