ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്; കഴിക്കാനിരിക്കുമ്പോള്‍ ജാഗ്രതവേണം


ഭക്ഷണത്തില്‍ കലരുന്ന രാസവസ്തുക്കള്‍ കാരണമോ ഭക്ഷണം പഴകുന്നതുമൂലമോ ഭക്ഷ്യവിഷബാധ സംഭവിക്കാം.

പ്രതീകാത്മക ചിത്രം

കല്പറ്റ: വയനാട്‌ ജില്ലയിലും ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചതിനുപിന്നാലെ പൊതുജനങ്ങള്‍ ജാഗ്രതപുലര്‍ത്തണമെന്ന നിര്‍ദേശവുമായി ജില്ലാഭരണകൂടവും ആരോഗ്യവകുപ്പും. അവധിക്കാലമായതിനാല്‍ വിനോദസഞ്ചാരികള്‍ ഏറെയെത്തുന്ന സാഹചര്യംകൂടി കണക്കിലെടുത്ത് ഭക്ഷ്യസുരക്ഷാവകുപ്പിന്റെ പരിശോധനകള്‍ കടുപ്പിക്കാനും ജില്ലാഭരണകൂടം നിര്‍ദേശിച്ചിട്ടുണ്ട്. പ്രത്യേക സ്‌ക്വാഡുകള്‍ രൂപവത്കരിച്ച് പരിശോധിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് കളക്ടര്‍ ഡോ. എ. ഗീത പറഞ്ഞു. തിരുവനന്തപുരത്തുനിന്നെത്തിയ വിനോദസഞ്ചാരികളുടെ സംഘത്തിന് വയനാട്ടില്‍നിന്ന് ഭക്ഷ്യവിഷബാധയേറ്റ പശ്ചാത്തലത്തില്‍ ഗൗരവത്തോടെയാണ് ജില്ലാഭരണകൂടം കാര്യങ്ങളെ വിലയിരുത്തുന്നത്.

അശ്രദ്ധയില്‍നിന്ന് അണുബാധ

ഭക്ഷണത്തില്‍ കലരുന്ന രാസവസ്തുക്കള്‍ കാരണമോ ഭക്ഷണം പഴകുന്നതുമൂലമോ ഭക്ഷ്യവിഷബാധ സംഭവിക്കാം. ഭക്ഷണം പാകംചെയ്യുമ്പോഴും സൂക്ഷിച്ചുവെക്കുമ്പോഴും സംഭവിക്കുന്ന അശ്രദ്ധയാണ് അണുബാധയ്ക്ക് കാരണമാകുന്നത്.

കരുതേണ്ടവ -വൃത്തിഹീനമായ സാഹചര്യത്തില്‍ പാകംചെയ്യുന്നതോ ഇറച്ചി സൂക്ഷിച്ചുവെച്ച് പിന്നീട് പാകംചെയ്യുന്ന ഷവര്‍മ, ബര്‍ഗര്‍പോലുള്ള ഹോട്ടല്‍ഭക്ഷണം, തിളപ്പിക്കാതെ വിതരണംചെയ്യുന്ന വെള്ളം, പൊതുചടങ്ങുകളില്‍ വിതരണംചെയ്യുന്ന ഭക്ഷണം എന്നിവ വഴിയാണ് സാധാരണ ഭക്ഷ്യവിഷബാധയുണ്ടാകുന്നത്.

ഭക്ഷ്യവിഷബാധ; സാഹചര്യങ്ങള്‍ ഇല്ലാതാക്കാം

മലിനമായ വെള്ളം ഉപയോഗിക്കുക, ശുചിത്വമില്ലാതെ പാചകംചെയ്യുക, പാചകം ചെയ്യാനുപയോഗിക്കുന്ന അസംസ്‌കൃതവസ്തുക്കളില്‍ മാലിന്യം കലരുക, വൃത്തിയില്ലാത്ത പാത്രങ്ങള്‍ ഭക്ഷണം പാകംചെയ്യുന്നതിനോ സൂക്ഷിച്ചുവെക്കുന്നതിനോ ഉപയോഗിക്കുക, ഇറച്ചി, മീന്‍, പാല്‍, പാലുത്പന്നങ്ങള്‍, മുട്ട എന്നിങ്ങനെ ദ്രുതഗതിയില്‍ ബാക്ടീരിയ വളരുന്ന ഭക്ഷണപദാര്‍ഥങ്ങള്‍ പാകംചെയ്തതിനുശേഷം നിയന്ത്രിതമായ ഊഷ്മാവില്‍ സൂക്ഷിക്കാതിരിക്കുക തുടങ്ങിയ സാഹചര്യങ്ങള്‍ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകും.

രോഗലക്ഷണങ്ങള്‍

• ഓക്കാനം

• ഛര്‍ദി

• മനംപിരട്ടല്‍

• ശരീരവേദന

• ശരീരത്തില്‍ തരിപ്പ്

• വയറിളക്കം

• വയറുവേദന

• പനി.

ഭക്ഷണം കഴിച്ചതിനുശേഷം മണിക്കൂറുകള്‍ക്കുള്ളിലോ ചിലപ്പോള്‍ ഒരുദിവസംവരെ നീണ്ടുനില്‍ക്കുന്ന ഇടവേളയ്ക്കുശേഷമോ രോഗലക്ഷണങ്ങള്‍ പ്രകടമാകാം.

സാധാരണഗതിയില്‍ നിര്‍ജലീകരണ ചികിത്സകൊണ്ട് ഭേദമാകും. രോഗിക്ക് ധാരാളം തിളപ്പിച്ചാറിയ വെള്ളം, കരിക്കിന്‍ വെള്ളം, ഒ.ആര്‍.എസ്. ലായനി തുടങ്ങിയവ കുടിക്കാന്‍ നല്‍കണം.

പ്രതിരോധം ശുചിത്വംമാത്രം

ഭക്ഷ്യവിഷബാധയ്‌ക്കെതിരേയുള്ള മുന്‍കരുതലുകളില്‍ ഏറ്റവും പ്രധാനം ശുചിത്വമാണ്. അടുക്കളയും പരിസരവും വൃത്തിയായി സൂക്ഷിക്കണം. കൈകള്‍ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകിയതിനുശേഷംമാത്രമേ ഭക്ഷണം പാചകംചെയ്യാവൂ. വൃത്തിയുള്ള പാത്രങ്ങളില്‍ മാത്രം ഭക്ഷണം നല്‍കണം.

പച്ചക്കറി, മീന്‍, മുട്ട, ഇറച്ചി തുടങ്ങിയവ പാചകംചെയ്യുമ്പോഴുള്ള അവശിഷ്ടങ്ങള്‍ അടുക്കളയിലോ പരിസരത്തോ കൂട്ടിയിടാതെ യഥാസമയം പുറത്തുകളയണം.

ഈച്ചശല്യം ഒഴിവാക്കണം.

  • ചീഞ്ഞ പച്ചക്കറികള്‍, പഴകിയ മീന്‍, മുട്ട, ഇറച്ചി എന്നിവ ഒരുകാരണവശാലും ഉപയോഗിക്കരുത്.
  • പച്ചക്കറികള്‍ ഉപ്പും വിനാഗിരിയുമിട്ട് നന്നായി കഴുകിയതിനുശേഷം മാത്രമേ ഉപയോഗിക്കാവൂ.
  • കേടായ ഭക്ഷ്യവസ്തുക്കള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കരുത്. ഭക്ഷണം നിയന്ത്രിതമായ ഊഷ്മാവിലല്ല സൂക്ഷിക്കുന്നതെങ്കില്‍ അവ ഒരു നിശ്ചിതസമയത്തിനുശേഷം ഉപയോഗിക്കാതിരിക്കുക.
  • പഴകിയതും പൂപ്പലുള്ളതുമായ ഭക്ഷണം, പാക്കറ്റില്‍ ലഭ്യമായ കാലാവധി കഴിഞ്ഞ ആഹാരപദാര്‍ഥങ്ങള്‍ എന്നിവ ഒരുകാരണവശാലും ഉപയോഗിക്കരുത്.
  • വൃത്തിയുള്ള ഹോട്ടലില്‍നിന്നുമാത്രം ആഹാരം കഴിക്കുക. യാത്രകളില്‍ കഴിയുന്നതും സസ്യാഹാരംമാത്രം കഴിക്കുക.
  • പൊതുചടങ്ങുകളിലും ശ്രദ്ധവേണം
  • പൊതുചടങ്ങുകളില്‍ ഭക്ഷണം കഴിക്കുന്നവര്‍ക്ക് നന്നായി കൈകഴുകുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തുക.
  • തിളപ്പിച്ചാറിയ വെള്ളം മാത്രം നല്‍കുക.
  • ഭക്ഷണം വിളമ്പുന്ന പാത്രങ്ങള്‍, ഇലകള്‍ എന്നിവ നന്നായി വൃത്തിയാക്കണം.
  • പാചകം ചെയ്യാനുപയോഗിക്കുന്ന പാത്രങ്ങള്‍ വൃത്തിയും വെടിപ്പുമുള്ളതാണെന്നും ചെമ്പുപാത്രങ്ങളാണെങ്കില്‍ ഈയം പൂശിയിട്ടുള്ളതാണെന്നും ഉറപ്പാക്കുക.
കമ്പളക്കാട്ടെ സാംപിളുകള്‍ പരിശോധനയ്ക്കയച്ചു

തിരുവനന്തപുരത്തുനിന്നുള്ള വിനോദസഞ്ചാരികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ പശ്ചാത്തലത്തില്‍ അവര്‍ ഭക്ഷണം കഴിച്ച കമ്പളക്കാടുള്ള ഹോട്ടലില്‍നിന്നുള്ള ഭക്ഷ്യസാംപിളുകള്‍ വിദഗ്ധപരിശോധയ്ക്ക് അയച്ചു. ഭക്ഷ്യസുരക്ഷാവകുപ്പിന്റെ കോഴിക്കോട്ടുള്ള ലാബിലേക്കാണ് സാംപിളുകള്‍ അയച്ചത്. ജില്ലയിലെ ഫുഡ് സേഫ്റ്റി ഓഫീസര്‍മാരാണ് സാംപിളുകള്‍ എത്തിച്ചത്. ഭക്ഷ്യവിഷബാധയേറ്റവര്‍ ചികിത്സതേടിയ താമരശ്ശേരിയിലെ ആശുപത്രിയിലെ ഡോക്ടര്‍മാരെ കണ്ട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞതായും കല്പറ്റ ഫുഡ് സേഫ്റ്റി ഓഫീസര്‍ എന്‍.കെ. രേഷ്മ പറഞ്ഞു. വയനാട്ടിലും ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചതോടെ പരിശോധന ഊര്‍ജിതമാക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ജാഗ്രതവേണം

ഭക്ഷ്യവിഷബാധയുണ്ടാവാതിരിക്കാന്‍ ജാഗ്രതപാലിക്കണം. വീട്ടിലുണ്ടാക്കി സൂക്ഷിച്ചുവെച്ചു പിന്നീട് ഉപയോഗിക്കുന്ന ഭക്ഷണംവഴിയും ഭക്ഷ്യവിഷബാധ ഉണ്ടാകാറുണ്ട്. പൊടിപടലങ്ങളില്‍നിന്നും മലിനജലത്തില്‍നിന്നുമൊക്കെ ബാക്ടീരിയ ഭക്ഷണത്തില്‍ കലരാനുള്ള സാധ്യത ഏറെയാണ്.

ഡോ. കെ. സക്കീന, ജില്ലാ മെഡിക്കല്‍ ഓഫീസര്‍

Content Highlights: food poison, health workers, eating, food, careful eating


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങി ട്രാൻസ് ദമ്പതികൾ

Feb 4, 2023

Most Commented