
പ്രതീകാത്മക ചിത്രം
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയുടെ ചില ഭാഗങ്ങളില്‍ ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
പൊതുജനങ്ങളും, സ്കൂള്‍, ഹോസ്റ്റല്‍ അധികൃതരും വിദ്യാര്‍ഥികളും രക്ഷിതാക്കളും ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.
ഹോട്ടല്‍ ഭക്ഷണം, പൊതുചടങ്ങുകളില്‍ വിfoതരണം ചെയ്യുന്ന ഭക്ഷണം എന്നിവ വഴിയും ചിലപ്പോള്‍ വീട്ടിലും സ്കൂളിലും ഹോസ്റ്റലിലുമുണ്ടാക്കുന്ന ഭക്ഷണം വഴിയും ഭക്ഷ്യവിഷബാധയേല്‍ക്കാറുണ്ട്.
ഭക്ഷണം പാചകം ചെയ്യുമ്പോഴും സൂക്ഷിച്ചുവെക്കുമ്പോഴും സംഭവിക്കുന്ന അശ്രദ്ധയും വൃത്തിക്കുറവുമാണ് ഭക്ഷണത്തെ വിഷമയമാക്കിമാറ്റുന്നത്. പൊടിപടലങ്ങളില്‍നിന്നും മലിനജലത്തില്‍നിന്നുമൊക്കെ ബാക്ടീരിയ ഭക്ഷണത്തില്‍ കലരാം.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
- പാചകം ചെയ്യുന്ന അടുക്കളയും പരിസരവും വൃത്തിയായി സൂക്ഷിക്കണം.
- കിണര്‍വെള്ളം മലിനമാകാത്തവിധം കിണര്‍ വലയിട്ടുമൂടുകയും വെള്ളം നിശ്ചിത ഇടവേളകളില്‍ ക്ലോറിനേറ്റ് ചെയ്യുകയും വേണം.
- ജലസംഭരണികള്‍ നന്നായി അടച്ചുസൂക്ഷിക്കുകയോ വലയിട്ട് മൂടുകയോ ചെയ്യുക.
- ശുചിമുറികള്‍ ദിവസേന രണ്ടുനേരവും വൃത്തിയായി കഴുകി സൂക്ഷിക്കുകയും ജലലഭ്യത ഉറപ്പുവരുത്തുകയും വേണം.
- ഭക്ഷണം പാചകം ചെയ്യുന്നതിനു മുന്‍പും വിതരണം ചെയ്യുന്ന സമയത്തും കൈകള്‍ വൃത്തിയായി കഴുകണം.
- പാചകത്തൊഴിലാളികളില്‍ ഏതെങ്കിലും തരത്തിലുള്ള രോഗമുള്ളവരെ അത് ഭേദമാകുന്നതുവരെ പാചകവൃത്തിയില്നിന്നും മാറ്റിനിര്‍ത്തണം.
- ഈച്ചശല്യം ഒഴിവാക്കണം.
- പച്ചക്കറികള്‍ ഉപ്പും വിനാഗിരിയും ഇട്ട് നന്നായി കഴുകിയശേഷം മാത്രമേ ഉപയോഗിക്കാവൂ.
- കുടിക്കുന്നതിനു നന്നായി തിളപ്പിച്ച വെള്ളം മാത്രം നല്‍കണം.
- വഴിയോര കച്ചവടസ്ഥാപനങ്ങള്‍, തട്ടുകടകള്‍ മുതലായ ഇടങ്ങളില്‍നിന്നും ആഹാരപദാര്‍ഥങ്ങള്‍, ശീതളപാനീയങ്ങള്‍, ഐസ്ക്രീം, ഉപ്പിലിട്ട് സൂക്ഷിക്കുന്ന ഫലവര്‍ഗങ്ങള്‍ മുതലായവ കഴിക്കുന്നതില്‍നിന്ന് കുട്ടികളെ പിന്തിരിപ്പിക്കണം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..