കടയില്‍ പോയി ചൂട് വടയോ ബജ്ജിയോ വാങ്ങുമ്പോള്‍ കടലാസ്സില്‍ പൊതിഞ്ഞായിരിക്കും നമുക്ക് ലഭിക്കുക. എണ്ണ കളയാന്‍ വേണ്ടി നമ്മള്‍ പലരും പലഹാരത്തെ പത്ര കടലാസുകൊണ്ട് തുടയ്ക്കുന്നതും പതിവാണ്. എന്നാല്‍ ഈ ശിലത്തിന് പിറകിലെ വില്ലനെ പറ്റി നമ്മള്‍ ആരും ചിന്തിക്കാറില്ല. ഇത്തരം ശീലങ്ങള്‍ അപകടമാണെന്ന് ഭക്ഷ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.

പത്രകടലാസില്‍ ഭക്ഷണങ്ങള്‍ പൊതിയുമ്പോള്‍ ഇതിലെ മഷി ഭക്ഷണത്തില്‍ കലരുന്നു ഇത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് വഴികാട്ടുന്നുവെന്ന് ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. 

അലുമിനിയം ഫോയിലും അനാരോഗ്യകരമാണെന്നാണ് കണ്ടെത്തല്‍. ഇതില്‍ ഭക്ഷണം പൊതിഞ്ഞ് കഴിക്കുമ്പോള്‍ അസുഖങ്ങളുണ്ടാക്കാന്‍ കഴിവുള്ള പലതരം ബാക്ടീരിയകള്‍ ശരീരത്തിലെത്തുന്നു. 

സ്റ്റെയിന്‍ലെസ് സ്റ്റീല്‍, ഇലകള്‍, ഉണങ്ങിയ ഇലകള്‍, ചില്ലുപാത്രം എന്നിവയാണ് ഭക്ഷണങ്ങള്‍ പൊതിയാന്‍ നല്ലത്. ഭക്ഷണസാധനങ്ങള്‍ പത്രകടലാസില്‍ പൊതിഞ്ഞുകൊടുക്കുന്നതും, വിളമ്പുന്നതും ശ്രദ്ധയില്‍ പെട്ടാല്‍ ബന്ധപ്പെട്ട അധികൃതരെ അറിയിച്ചാല്‍ നടപടിയെടുക്കുമെന്നും അറിയിച്ചു.

Content Highlights: food folded in news paper is harmful, food news, food updates