നാടനും മറുനാടനുമായ വിഭവങ്ങളുടെ വഴിത്താര; ഇത് കണ്ണൂരിന്റെ സ്വന്തം ഭക്ഷണത്തെരുവ്


പി.രഞ്ജിത്ത്

ഇഷ്ടഭക്ഷണം കഴിക്കാനെത്തുന്നവരുടെയും വിദേശവിഭവങ്ങളെക്കുറിച്ചറിഞ്ഞ് തിരക്കിയെത്തുന്നവരുടെയും തിരക്കാണ് ഈ റസ്റ്റോറന്റുകളില്‍

എസ്. എൻ. പാർക്ക് റോഡിലെ ഭക്ഷണശാലകൾ (Photo: റിദിൻ ദാമു)

കണ്ണൂര്‍ എസ്.എന്‍. പാര്‍ക്ക് മുതല്‍ പയ്യാമ്പലം ഗവ. ഗേള്‍സ് സ്‌കൂള്‍ വരെയുള്ള റോഡിന്റെ വശങ്ങള്‍ അലങ്കരിച്ചിരിക്കുന്നത് രുചിഭേദങ്ങളാലാണ്.

നാടനും മറുനാടനുമായ രുചിവൈവിധ്യത്തിന്റെ വഴിത്താര ഇന്ന് കണ്ണൂരിന്റെ ഭക്ഷണത്തെരു (ഫുഡ് സ്ട്രീറ്റ്)വായി മാറി. ഇറ്റാലിയന്‍, അറബിക്, ചൈനീസ്, ടര്‍ക്കിഷ്, ബ്രസീലിയന്‍ ഒപ്പം ദക്ഷിണേന്ത്യനും.

ഇഷ്ടഭക്ഷണം കഴിക്കാനെത്തുന്നവരുടെയും വിദേശവിഭവങ്ങളെക്കുറിച്ചറിഞ്ഞ് തിരക്കിയെത്തുന്നവരുടെയും തിരക്കാണ് ഈ റസ്റ്റോറന്റുകളില്‍. വൈകുന്നേരമാകുന്‌പോഴേക്കും സാധാരണ ദിവസങ്ങളില്‍പോലും നല്ല തിരക്കാണ്. ഉള്ളില്‍ സ്ഥലമില്ലെങ്കില്‍ നിന്നും വാഹനത്തിലിരുന്നുമെല്ലാം കഴിക്കുന്നവരെ കാണാം. പാഴ്‌സല്‍ വാങ്ങി പോകുന്നവരുമുണ്ട്. വേണമെങ്കില്‍ ഹോം ഡെലിവറിയുമുണ്ട്.

പരിചയപ്പെടാം ഇതില്‍ ചിലതിനെ

'ഭക്ഷണത്തെരു'വില്‍ രാവിലെ തുടങ്ങുന്ന തിരക്ക് വൈകുന്നേരത്തോടെ കൂടും. രാത്രി വൈകും ഇതിന് ശമനമാകാന്‍. ഇതിനിടയിലാണ് വിഭവങ്ങളില്‍നിന്ന് വിഭവങ്ങളിലേക്കുള്ള കൂടുമാറ്റം. ഇവയില്‍ ചിലത് ചുവടെ:

തുര്‍ക്കി

അദെയ്‌ന കബാബ് , ചിക്കന്‍ പൈഡ്

ഷിഷ് കബാബ് , ബെയ്ത്തി കബാബ് , കുനാഫ ,

അറബ്

കൂഷി അറബിക് ബിരിയാണി , അല്‍ഫാം , ഷിഷ് റ്റൗക്, വെജ് അറബിക് പ്ലെയ്റ്റര്‍ , സമാക് മാഷ്വി , ത്യൂം ദാജജ്ഇറ്റലി

നിയോപോളിറ്റന്‍ പിസ ഉള്‍പ്പെടെ വ്യത്യസ്തതരം പിസകള്‍ , സ്പിനാച്ച് കോണ്‍ പാസ്ത

മിക്‌സഡ് സീഫുഡ് പാസ്ത , ഫ്രിസ്റ്റോ മിസ്റ്റോ

ഒന്നിലേറെ വിഭവങ്ങള്‍ ലഭിക്കുന്ന കോഴ്സ് ഡിന്നര്‍- വെജ്, നോണ്‍ വെജ് മെയിന്‍ കോഴ്‌സ്

ചൈനീസ്

ബേബി കോണ്‍ ഗോള്‍ഡണ്‍ ഫ്രൈ , ഗാര്‍ലിക് ചിക്കന്‍ , സ്‌പെസ്വന്‍ ചിക്കന്‍

ചിക്കന്‍ പോപ്പ് സ്റ്റിക്ക്

ബ്രസീല്‍

ബ്രസീലിയന്‍ ഗ്രീന്‍ ഹെര്‍ബ് ചിക്കന്‍

വിദേശഭക്ഷണം തേടി പോകാറുണ്ട്

കണ്ണൂരിലെ ഭക്ഷണസംസ്‌കാരം ഒരുപാട് മാറി. പുറംനാടുകളില്‍ മാത്രം കിട്ടുന്ന രുചികരമായ ഭക്ഷണം ഇപ്പോള്‍ ഇവിടെയും ലഭ്യമാണ്. ഇത്തരം ഭക്ഷണം തേടി സ്ഥിരമായി പോകാറുണ്ട്.

കെ.സി.റിയാസ്, കണ്ണൂര്‍ സിറ്റി

ഭക്ഷണശീലത്തില്‍ മാറ്റം

ആളുകളുടെ ഭക്ഷണശീലത്തില്‍ വലിയ മാറ്റങ്ങളാണ് വന്നിട്ടുള്ളത്. ഇറ്റാലിയനുള്‍പ്പെടെ വിദേശഭക്ഷണങ്ങള്‍ ചോദിച്ചെത്തുന്നവര്‍ ഏറെയുണ്ട്. ഇക്കാര്യങ്ങളിലൊക്കെ ആളുകള്‍ക്ക് നല്ല അറിവുണ്ട്. അതിനാല്‍ ഗുണനിലവാരം ഉറപ്പാക്കിയാണ് ഉണ്ടാക്കുന്നതും തീന്‍മേശയില്‍ എത്തിക്കുന്നതും.

എം.നജീബ്, റസ്റ്റോറന്റ് ഉടമ, എസ്.എന്‍. പാര്‍ക്ക്

Content Highlights: food street at kannur, food culture at kannur, food

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


Yuan Wang-5

1 min

ഇന്ത്യയുടെ ആശങ്കകള്‍ തള്ളി ശ്രീലങ്ക; ചൈനീസ് ചാരക്കപ്പലിന് നങ്കൂരമിടാന്‍ അനുമതി നല്‍കി

Aug 13, 2022


16:50

ഐക്യപ്പെടാന്‍ ചൈന, പുതിയ ഓപ്പറേഷനുമായി അമേരിക്ക; തായ്‌വാനില്‍ സംഭവിക്കുന്നതെന്ത്?| In- Depth

Aug 9, 2022

Most Commented