പ്രതീകാത്മക ചിത്രം | PHOTO: മാതൃഭൂമി
ചായ ഇഷ്ടമില്ലാത്തവര്‍ നമ്മുക്കിടയില്‍ കുറവായിരിക്കും. പലരുടേയും ഒരു ദിവസം ആരംഭിക്കുന്നത് തന്നെ ചായയോടൊപ്പമായിരിക്കും. ചായ മാത്രമായി കുടിക്കാന്‍ പലര്‍ക്കും മടിയാണ്. ചായയോടൊപ്പം ചെറുകടികളും പലഹാരങ്ങളും ബിസ്‌ക്കറ്റുമെല്ലാം നാം കഴിക്കാറുണ്ട്. എന്നാല്‍ എല്ലാത്തരം ഭക്ഷണവും ചായയോടൊപ്പം കഴിയ്ക്കുന്നത് നല്ലതല്ല. ചിലപ്പോള്‍ ആരോഗ്യത്തിന് ഹാനികരമായി ഇതു മാറിയേക്കാം. ചായക്കൊപ്പം കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍ അറിഞ്ഞിരിക്കാം.
ചൂടുള്ള ചായയോടൊപ്പം തണുത്ത ഭക്ഷണങ്ങള്‍ ഒരിക്കലും കഴിക്കരുത്. പ്രത്യകിച്ച് ഐസ്‌ക്രീം പോലുള്ളവ കഴിക്കുമ്പോള്‍ ചായ കൂടെ കഴിക്കരുത്. വ്യത്യസ്ത താപനിലയുളള വസ്തുക്കള്‍ ഒരുമിച്ച് കഴിക്കുന്നത് ദഹനക്കേട് വരുത്തിവെക്കും. അരമണിക്കൂറെങ്കിലും കഴിയാതെ തണുത്തഭക്ഷണം ചായയോടൊപ്പം കഴിക്കരുത്. ഓക്കാനവും ഛര്‍ദ്ദിയും അനുഭവപ്പെടാം.
മഞ്ഞളും ചായയോടൊപ്പം കഴിക്കരുത്. മഞ്ഞളിലെ സംയുക്തങ്ങള്‍ ഉദരപാളികളെ അസ്വസ്ഥപ്പെടുത്തും. നെഞ്ചെരിച്ചിൽ വരാനുള്ള സാധ്യത കൂടുതലാക്കും. നട്‌സ്, കടല, പിസ്ത എന്നിവ ശരീരത്തിന് വളരെ ഗുണമുള്ളവയാണ് . എന്നാല്‍ ഇവ ചായയോടൊപ്പം കഴിക്കാനും പലരും താത്പര്യപ്പെടാറുണ്ട്. നട്‌സില്‍ അടങ്ങിരിക്കുന്ന ഇരുമ്പ് ചായയോടൊപ്പം ചേരില്ല.
നാരങ്ങയോടൊപ്പം പാല്‍ച്ചായ ചേരില്ല. ശരീരഭാരം കുറക്കാന്‍ ലെമണ്‍ടീ പതിവാക്കുന്നവരുണ്ട്. എന്നാല്‍ തേയിലയും നാരങ്ങയും തമ്മില്‍ ചേരുമ്പോള്‍ ആസിഡ് റിഫ്‌ളക്ഷനും അസിഡിറ്റിയ്ക്ക് കാരണമാകും. അസിഡിറ്റി പ്രശ്‌നമുള്ളവര്‍ അതിരാവിലെ ലെമണ്‍ ടീ കുടിക്കുന്നത് നല്ലതല്ല.
ഇരുമ്പ് ധാരാളമായി അടങ്ങിയ ഇലവര്‍ഗങ്ങള്‍,പയര്‍, ധാന്യങ്ങള്‍ മുതലായവ ചായയോടൊപ്പം കഴിക്കരുത്. ഇത് ശരീരത്തിലേക്ക് ഇരുമ്പ് ആഗിരണം ചെയ്യുന്നതിനെ തടയും
കടലമാവില്‍ തീര്‍ത്ത പലഹാരങ്ങളും ചായയും ഒരുമിച്ച് കഴിയ്ക്കുന്നത് നമ്മളില്‍ പലരുടേയും ശീലമാണ്. എന്നാല്‍ ചായയോടൊപ്പം കടലമാവില്‍ തീര്‍ത്ത ഭക്ഷണങ്ങള്‍ കഴിക്കുന്നത് വിപരീതഫലമാണ് നല്‍കുന്നത്. രക്തത്തില്‍ നിന്നും പോഷകങ്ങളെ ആഗിരണം ചെയ്യുന്നത് ഇത് തടസപ്പെടുത്തും. വയറുവേദന, മലബന്ധം തുടങ്ങിയവയായിരിക്കും ഫലം.
Content Highlights: food, tea, nuts, turmeric
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..