കുണ്ടറ : ട്രോളിങ് നിരോധനം വന്നതോടെ കുണ്ടറയിലും കൊല്ലത്തും മീനിന് തീവില. മാര്‍ക്കറ്റില്‍ അഞ്ച് ചാളയ്ക്ക് 100 രൂപയും ഒരു കിലോ കരിമീനിന് 750 രൂപയും വില വാങ്ങുന്നു. ഫിഷറീസ് വകുപ്പിന്റെ 'അന്തിപ്പച്ച' മത്സ്യവില്‍പ്പനവാഹനത്തില്‍ വിലക്കുറവുണ്ട്.
ദിവസവും 1,30,000 രൂപ വിറ്റുവരവുണ്ടായിരുന്ന അന്തിപ്പച്ചയില്‍ മീന്‍ കിട്ടാതായതോടെ ഒരുലക്ഷത്തിനു താഴെയായി.
ഒരു കിലോ ചാളയ്ക്ക് 330 രൂപയും ഇടത്തരം കരിമീനിന് 480 രൂപയുമാണ് കുണ്ടറയില്‍ എത്തിയ അന്തിപ്പച്ചയിലെ വെള്ളിയാഴ്ചത്തെ വില. കോരയ്ക്ക് 300 രൂപയും നാരന്‍ ചെമ്മീനിന് 650 രൂപയും കിലോയ്ക്ക് വിലയുണ്ട്.
അന്തിപ്പച്ചയ്ക്കുവേണ്ടി കൈനകരി, തിരുവാര്‍പ്പ് എന്നിവിടങ്ങളില്‍നിന്ന് കരിമീനും വിഴിഞ്ഞം തുടങ്ങിയ ഭാഗങ്ങളില്‍നിന്ന് കിട്ടാവുന്ന മറ്റു മത്സ്യങ്ങളും വാങ്ങുന്നു.
കാഞ്ഞിരകോട് കായലിലെ കരിമീന്‍ കിട്ടാറില്ല. അന്തിപ്പച്ച പദ്ധതിയില്‍ രണ്ടു വണ്ടികളാണ് ഓടുന്നത്.
ഒന്ന് കുണ്ടറയിലേക്കും മറ്റൊന്ന് കണ്ണനല്ലൂര്‍, കരിക്കോട് ഭാഗത്തേക്കും. വരുംദിവസങ്ങളില്‍ വില ഇനിയും കൂടാനാണ് സാധ്യത.
Content Highligts: Fish rate increasing