ഉപ്പ് അധികമാകുന്നത് മാനസിക സമ്മര്‍ദം വര്‍ധിപ്പിക്കുമെന്ന് പഠനം


എഡിന്‍ബെര്‍ഗിലെ ഗവേഷകരാണ് പഠനത്തിന് പിന്നില്‍. 

പ്രതീകാത്മക ചിത്രം | Photo: canva.com/

പാചകത്തില്‍ ഉപ്പിന് ഏറെ പ്രധാന്യമുണ്ട്. വിഭവങ്ങളുടെ രുചി നിര്‍ണയിക്കുന്നത് തന്നെ ഉപ്പിന്റെ അളവാണ്. ഉപ്പിന്റെ അളവ് കൂടിയാലും കുറഞ്ഞാലും അതിന്റെ രുചി കെട്ടുപോകും. പ്രായപൂര്‍ത്തിയായവര്‍ ഒരു ദിവസം ആറ് ഗ്രാമില്‍ കൂടുതല്‍ ഉപ്പ് കഴിക്കാന്‍ പാടില്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിക്കുന്നത്. എന്നാല്‍, പലരും ഇത് ഒമ്പത് ഗ്രാം വരെ കഴിക്കുന്നുവെന്നതാണ് യാഥാര്‍ഥ്യം.

ഉപ്പ് അധികം കഴിക്കുന്നത് രക്തസമ്മര്‍ദം ഉള്‍പ്പടെയുള്ള ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്ന് നേരത്തെ പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, അമിതമായി ഉപ്പ് കഴിക്കുന്നത് മാനസിക സമ്മര്‍ദം കൂടി വര്‍ധിപ്പിക്കുമെന്ന് കണ്ടെത്തിയിരിക്കുകയാണ് പുതിയ പഠനത്തില്‍. ഉപ്പ് അമിതമാകുമ്പോള്‍ മാനസിക സമ്മര്‍ദത്തിന് കാരണമാകുന്ന ഹോര്‍മോണിന്റെ അളവ് 75 ശതമാനത്തോളം വര്‍ധിക്കുന്നതായി കാര്‍ഡിയോ റിസേര്‍ച്ച് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. എഡിന്‍ബെര്‍ഗിലെ ഗവേഷകരാണ് പഠനത്തിന് പിന്നില്‍.



ഉപ്പ് അമിതമായി കഴിക്കുന്നത് മാനസികസമ്മര്‍ദങ്ങളോട് ശരീരം പ്രതികരിക്കുന്നത് നിയന്ത്രിക്കുന്ന മസ്തിഷ്‌കത്തിലെ പ്രോട്ടീന്റെ ഉത്പാദനത്തിന് കാരണക്കാരായ ജീനുകളുടെ പ്രവര്‍ത്തനം വര്‍ധിപ്പിക്കുമെന്നും പഠനത്തില്‍ കണ്ടെത്തി.

ഈ പഠനത്തില്‍ തുടര്‍പഠനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും ഉത്കണ്ഠ, ആക്രമിക്കുന്ന സ്വഭാവം എന്നിവയെ ഉപ്പ് അമിതമായി കഴിക്കുന്നത് സ്വാധീനിക്കുമോയെന്ന് പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് ഗവേഷകര്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: excess salt intake may increase your stress level, new study, food


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


ramesh chennithala

1 min

ഒരു നേതാവിനെയും ആരും ഭയക്കേണ്ട; എല്ലാ വാദ്യങ്ങളും ചെണ്ടയ്ക്കുതാഴെ; തരൂര്‍ വിഷയത്തില്‍ ചെന്നിത്തല

Nov 24, 2022

Most Commented