പ്രതീകാത്മക ചിത്രം | Photo: canva.com/
പ്രമേഹം പിടിപെട്ടാല്‍ ഭക്ഷണകാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തേണ്ടത് വളരെ പ്രധാനമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയരുന്ന അവസ്ഥയാണ് പ്രമേഹം. പ്രമേഹം നിയന്ത്രിക്കുന്നതില്‍ ആഹാരത്തിനുള്ള പങ്ക് വളരെ വലുതാണെന്ന് എല്ലാവര്‍ക്കുമറിയാം.
എന്നാല്‍, എന്തൊക്കെ കഴിക്കാം എന്നതിനെക്കുറിച്ച് പലര്‍ക്കും സംശയമാണ്. ഗ്ലൈസെമിക് ഇന്‍ഡക്‌സ് (GI) കുറഞ്ഞ ഭക്ഷണങ്ങള്‍, അന്നജം കുറഞ്ഞതും ഫൈബറും പ്രോട്ടീനും കൂടുതല്‍ അടങ്ങിയതുമായ ആഹാരമാണ് ഇവര്‍ കഴിക്കേണ്ടത്. അത്തരത്തില്‍ ഗ്ലൈസെമിക് ഇന്‍ഡക്‌സ് കുറഞ്ഞ ചില ഭക്ഷണങ്ങളെ അറിഞ്ഞിരിക്കാം.
ആസിഡ് അംശമുള്ള ഓറഞ്ച് പോലെയുള്ള പഴങ്ങള്‍ പൊതുവേ പ്രമേഹരോഗികള്‍ക്ക് കഴിക്കാം. ധാരാളം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുള്ളതിനാല്‍ തന്നെ ഇവ ആരോഗ്യത്തിനും ഗുണം ചെയ്യും. വിറ്റാമിന്‍ സി അടങ്ങിയിരിക്കുന്നതിനാല്‍ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഓറഞ്ച് സഹായിക്കും. ഓറഞ്ചിന്റെ ജിഐ 40 ആണ്.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ആപ്പിളിന് കഴിയും. ധാരാളം ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാല്‍ പ്രമേഹത്തിന് മാത്രമല്ല, ദഹനസംബന്ധമായ പ്രശ്നങ്ങള്‍ക്കും ആപ്പിള്‍ കഴിക്കുന്നത് നല്ലതാണ്.
ആന്റിഓക്‌സിഡന്റുകള്‍, നാരുകള്‍ എന്നിവയാല്‍ സമ്പുഷ്ടമായ ചീര പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന നല്ലൊരു ഇലക്കറിയാണ്. ഹീമോഗ്ലോബിന്റെ അളവ് കൂട്ടാനും ഇവ സഹായിക്കും. കൊളസ്‌ട്രോള്‍ കുറക്കാനും സഹായകരമായ ഇലക്കറിയാണിത്.
കിഡ്നി ബീന്‍സ് ധൈര്യമായി കഴിക്കാവുന്ന ഒന്നാണ്.പ്രോട്ടീനിന്റെ നല്ലൊരു ഉറവിടമാണ് കിഡ്‌നി ബീന്‍സ്. കിഡ്നി ബീന്‍സിന്റെ ഗ്ലൈസെമിക് ഇന്‍ഡക്‌സ് 30-ല്‍ താഴെയാണ്. ഇരുമ്പ്, ഫോസ്ഫറസ്, വിറ്റാമിന്‍ കെ എന്നിവയുടെ ഉറവിടമാണിത്
പ്രോട്ടീനും ഫൈബറും ധാരാളം അടങ്ങിയ വെള്ളക്കടലയും കഴിക്കുന്നത് ഗുണം ചെയ്യും, ഇവയുടെ ജിഐ കുറവാണ്. എല്ലുകളുടെയും തലച്ചോറിന്റെയും ഹൃദയത്തിന്റെയും ആരോഗ്യം ഇവ സംരക്ഷിക്കും.
ഗ്ലൈസെമിക് സൂചിക 20-ല്‍ താഴെയുള്ള ഒന്നാണ് ചെറി. ഇവ പ്രമേഹ രോഗികള്‍ക്ക് ധൈര്യമായി കഴിക്കാം. വിറ്റാമിന്‍ സി, പൊട്ടാസ്യം, ഫൈബര്‍, ആന്റി ഓക്‌സിഡന്റുകള്‍ തുടങ്ങിയവയും അടങ്ങിയ ചെറി ചര്‍മ്മം, തലമുടി എന്നിവയുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.ഹൃദയത്തിന്റെയും തലച്ചോറിന്റെയും ആരോഗ്യത്തിനും വളരെ ഗുണം ചെയ്യുന്ന ഒന്നാണ് കാരറ്റ്. കാരറ്റിന്റെ ജിഐ 40 ആണ്.
Content Highlights: Low Glycemic Index,Diabetes,Kidney Beans,orange,cherry,spinach,food


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..