photo:instagram.com/ourcollecti0n
സാമൂഹികമാധ്യമങ്ങളില്‍ ഫുഡ് വീഡിയോയ്ക്ക് വലിയ കാഴ്ചക്കാരാണുളളത്. പുത്തന്‍ വിഭവങ്ങളും പാചകപരീക്ഷണങ്ങളുമെല്ലാം വളരെ വേഗത്തിലാണ് ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. മറ്റു രാജ്യങ്ങളിലെ പുതിയ വിഭവങ്ങളെക്കുറിച്ചുള്ള വീഡിയോയും ആളുകളെ ആകര്‍ഷിക്കാറുണ്ട്.
അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. തായ്‌ലാന്‍ഡില്‍ നിന്നുള്ള ഒരു വീഡിയോയാണിത്. നൂഡില്‍സാണ് വീഡിയോയിലെ താരം.
ഇന്ത്യന്‍ വിഭവമല്ല നൂഡില്‍സെങ്കിലും, നമ്മുടെ വീടുകളില്‍പ്പോലും സര്‍വ്വസാധാരണമായി ഉണ്ടാക്കുന്ന ഭക്ഷണമാണിത്. പ്രത്യേകിച്ച് കുട്ടികളുടെ പ്രിയപ്പെട്ട വിഭവം കൂടിയാണിത്. നൂഡില്‍സ് തന്നെ പല പരീക്ഷണങ്ങളും നമ്മള്‍ നടത്താറുണ്ട്.
എന്നാല്‍ ഇവിടെയൊന്നും കണ്ടിട്ടില്ലാത്തൊരു നൂഡില്‍സാണ് ഈ ഫുഡ് വീഡിയോയില്‍ തയ്യാറാക്കുന്നത്. കറുത്ത നൂഡില്‍സ് ആണ് ഈ വീഡിയോയില്‍ കാണുന്നത്. കറുത്ത ധാന്യങ്ങള്‍ കൊണ്ടും, അല്ലെങ്കില്‍ വെളുത്ത മാവ് വച്ച് തന്നെയുണ്ടാക്കി ഇതിന് പ്രകൃതിദത്തമായി നിറം നല്‍കിയുമെല്ലാം ബ്ലാക്ക് നൂഡില്‍സ് ഉണ്ടാക്കാറുണ്ട്. എന്നാല്‍ ഇന്ത്യയില്‍ ഇത് അത്ര പ്രചാരത്തിലുള്ളതല്ല.
കൊറിയ, തായ്‌ലാന്‍ഡ്,ചൈന എന്നിവിടങ്ങളിലെല്ലാം ബ്ലാക്ക് നൂഡില്‍സ് സാധാരണ ഭക്ഷണമാണ്. ഇത് തയ്യാറാക്കുന്ന വിധമാണ് വീഡിയോയില്‍ കാണിച്ചിരിക്കുന്നത്. കൊഞ്ചും കൂന്തളും അടക്കമുള്ള സീഫുഡും സ്‌പൈസുകളുമെല്ലാം ചേര്‍ത്തിട്ടാണ് ഷെഫായ യുവതി ബ്ലാക്ക് നൂഡില്‍സ് തയ്യാറാക്കുന്നത്.
എന്നാല്‍ കറുത്ത നൂഡില്‍സിനെ കാഴ്ചയില്‍ തന്നെ അംഗീകരിക്കുവാന്‍ പലര്‍ക്കും കഴിയുന്നില്ല. ഇത് കാണുമ്പോള്‍ പലരും അസ്വസ്ഥതപ്പെട്ടുവെന്നാണ് അഭിപ്രായപ്പെടുന്നത്. കാണാന്‍ പുഴുവിനെ പോലെ തോന്നിക്കുന്നു,പാമ്പാണോ എന്നൊക്കെ കമന്റുകളും വീഡിയോയ്ക്ക് താഴെ വന്നിട്ടുണ്ട്.
Content Highlights: Black Noodles, Thai Dish, noodles, food
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..