അമ്പതു രൂപയ്ക്ക് വയറു നിറയെ ഭക്ഷണം; സോഷ്യൽ മീഡിയയിൽ താരമായി വൃദ്ധദമ്പതികൾ


അമ്പതു രൂപയ്ക്ക് വയറു നിറയുവോളം ഭക്ഷണം തരുകയാണ് ഈ ദമ്പതികൾ.

Representative Image | Photo: Gettyimages.in

പാചകം ചിലർക്ക് പാഷനാണ്, ചിലർക്കത് ജീവിതവരുമാനത്തിനുള്ള ഉപാധിയാണ്. പാചകം എന്ന കലകൊണ്ട് ജീവിതവരുമാനം കണ്ടെത്തുന്ന വൃദ്ധദമ്പതികളുടെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ നിറയുന്നത്. അമ്പതു രൂപയ്ക്ക് വയറു നിറയുവോളം ഭക്ഷണം തരുകയാണ് ഈ ദമ്പതികൾ.

കർണാടകയിൽ നിന്നാണ് വൃദ്ധ ദമ്പതികളുടെ വീഡിയോ പുറത്തുവന്നിരിക്കുന്നത്. അമ്പതു രൂപയ്ക്ക് ആവോളം ഭക്ഷണം നിറയുകയാണ് ഇവർ തങ്ങളുടെ ഹോട്ടലിലൂടെ. വർഷങ്ങളുടെ പഴക്കമുള്ള ഭക്ഷണ പാരമ്പര്യവും കൂട്ടിനായുണ്ട്. 1951ലാണ് ഇവർ ഹോട്ടൽ ബിസിനസ്സ് ആരംഭിക്കുന്നത്. ഇപ്പോഴും പ്രായം വകവെക്കാതെ സജീവമായി വിളമ്പാനും മറ്റും ഇരുവരും ഒരുപോലെ മുന്നിലുണ്ട്.

രക്ഷിത് റായ് എന്ന ഫുഡ് ബ്ലോ​ഗറാണ് ഇരുവരുടെയും വീഡിയോ സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്. ഹോട്ടൽ ​ഗണേഷ് പ്രസാദ് എന്ന പേരിലുള്ള വൃദ്ധ ​ദമ്പതികളുടെ ഹോട്ടൽ സന്ദർശിച്ചപ്പോഴുള്ള അനുഭവം വാക്കുകൾക്ക് അതീതമാണെന്ന് രക്ഷിത് പറയുന്നു.

വൈകാരിക അനുഭവം കൂടി പങ്കുവെച്ച ഇടമാണ് അതെന്നും രുചികരമായ ഹോംലി മീൽസ് കിട്ടുന്ന സ്ഥലമാണെന്നും രക്ഷിത് പറയുന്നു. എല്ലാത്തിലുപരി അവർ ഇരുവരും നൽകുന്ന വാത്സല്യം അത്ഭുതപ്പെടുത്തുന്നതാണ് എന്നും അവർ കൂടുതൽ സ്നേഹം നമ്മളിൽ നിന്നും അർഹിക്കുന്നുണ്ടെന്നും രക്ഷിത് പങ്കുവെച്ച പോസ്റ്റിലുണ്ട്.

പ്രായം വെറും നമ്പർ മാത്രമാണെന്ന് ജീവിതത്തിലൂടെ തെളിയിക്കുന്ന വൃദ്ധ ദമ്പതികളെ അഭിനന്ദിച്ച് നിരവധി പേരാണ് വീഡിയോക്ക് താഴെ കമന്റ് ചെയ്യുന്നത്.
.

Content Highlights: elderly couple in sells unlimited home cooked food, homely meals, socialmedia


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented