ഭക്ഷണത്തിനൊപ്പം ലൈവായി ഗുസ്തിയും ആസ്വദിക്കാം; ഹരിയാണയില്‍ റസ്റ്റൊറന്റ് തുറക്കാന്‍ 'ദ ഗ്രേറ്റ് ഖലി'


ഗുസ്തിയിലേക്ക് കടന്ന് വരാന്‍ ആഗ്രഹിക്കുന്ന കായികതാരങ്ങള്‍ക്ക് ഇവിടെ നിന്ന് പരിശീലനവും നല്‍കും.

ദലീപ് സിങ് റാണ | Photo: UNI

ഇടിക്കൂട്ടില്‍ കളംനിറഞ്ഞാടിയിരുന്ന ദ ഗ്രേറ്റ് ഖലി എന്ന ദലീപ് സിങ് റാണയെ മറക്കാന്‍ ലോകത്തിലെ ഒരു ഗുസ്തി പ്രേമികള്‍ക്കും കഴിയില്ല. നടനായും രാഷ്ട്രീയപ്രവര്‍ത്തകനും കഴിവ് തെളിച്ച അദ്ദേഹം ഇപ്പോഴിതാ സ്വന്തമായി റെസ്‌റ്റൊറന്റ് തുടങ്ങുകയാണ്. ഹരിയാണയിലാണ് ദ ഗ്രേറ്റ് ഖലി ദബ്ബ എന്നു പേരിട്ടിരിക്കുന്ന ദലീപിന്റെ റസ്റ്റൊറന്റ് പ്രവര്‍ത്തനം തുടങ്ങുന്നത്. ഡ്രൈ ഫ്രൂട്ട് മില്‍ക്ക് ഷേക്ക്, കേസര്‍ മില്‍ക്ക് തുടങ്ങി ഗ്രേറ്റ് ഖലി പഞ്ചാബി ഥാലി, കിങ് സൈസ് ഖലി പറാത്ത എന്നിവയാണ് ഇവിടുത്തെ സ്‌പെഷ്യല്‍ വിഭവങ്ങള്‍. പഞ്ചാബില്‍ നിന്നുള്ള തനത് വിഭവങ്ങള്‍ക്കൊണ്ട് രുചിയിടം തീര്‍ക്കാനാണ് അദ്ദേഹം പദ്ധതിയിടുന്നതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഒക്ടോബര്‍ 17 തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്, ഹരിയാണ ആഭ്യന്തരമന്ത്രി അനില്‍ വിജ് എന്നിവര്‍ ചേര്‍ന്ന് റെസ്‌റ്റൊറന്റ് ഉദ്ഘാടനം ചെയ്യും.

ദലീപിന്റെ ഗുസ്തി ജീവിതവുമായി ഏറെ അടുത്ത് നില്‍ക്കുന്നതാണ് റെസ്റ്റൊറന്റിലെ വിഭവങ്ങളെന്ന് മെനു കാണുമ്പോള്‍ തന്നെ മനസ്സിലാകും. ധര്‍മേന്ദ്ര, പ്രിയങ്കാ ചോപ്ര, ശില്‍പ ഷെട്ടി, കപില്‍ ദേവ്, വിരാട് കോലി, വീരേന്ദ്ര സേവാഗ് തുടങ്ങി റെസ്‌റ്റൊറന്റ് മേഖലയില്‍ സംരംഭം തുടങ്ങുന്ന സെലബ്രിറ്റികളുടെ പട്ടികയില്‍ ഗ്രേറ്റ് ഖലി കൂടി ഇടം പിടിക്കുകയാണ്.

ഇത് കേവലം റെസ്റ്റൊറന്റ് മാത്രമല്ലെന്നും കായിക മേഖലയെക്കൂടി ഉള്‍പ്പെടുത്തിയുള്ള അക്കാദമിയായാണ് പ്രവര്‍ത്തിക്കുകയെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പഞ്ചാബ്, ഹരിയാണ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്ന പ്രദേശത്ത് ഇത്തരമൊരു സംരംഭം ആദ്യത്തെയാണെന്നും റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ക്കുന്നു.

പത്ത് ഏക്കര്‍ സ്ഥലത്താണ് റെസ്റ്റൊറന്റ് നിലനില്‍ക്കുന്നത്. ഇതിനുള്ളില്‍ ലൈവായി ഗുസ്തി മത്സരങ്ങള്‍ അരങ്ങേറും. ഇതിനുള്ള സജ്ജീകരണങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. കാഴ്ചക്കാര്‍ക്ക് ഗുസ്തി മത്സരങ്ങള്‍ക്കൊപ്പം ഭക്ഷണവും ഒരേ സമയം ആസ്വദിക്കാവുന്ന വിധത്തിലാണ് ക്രമീകരണങ്ങള്‍. ഗുസ്തിയിലേക്ക് കടന്ന് വരാന്‍ ആഗ്രഹിക്കുന്ന കായികതാരങ്ങള്‍ക്ക് ഇവിടെ നിന്ന് പരിശീലനവും നല്‍കും. പരീശീലനകേന്ദ്രത്തിന്റെ ഉദ്ഘാടനവും തിങ്കളാഴ്ച നടക്കും.

ഒരാളുടെ സന്തോഷത്തിലും സുഖത്തിനും നല്ല ഭക്ഷണം വളരെ അത്യാവശ്യമുള്ള കാര്യമാണ്, പ്രത്യേകിച്ച് കായികതാരത്തിന്റെ. ഇവിടെ നല്‍കുന്ന കിങ് സൈസ് ഖലി പറാത്ത മുതല്‍ ഡ്രൈ ഫ്രൂട്ട് മില്‍ക്ക് വരെയുള്ള വിഭവങ്ങള്‍ എന്റെ ആഹാരക്രമത്തില്‍ ഞാന്‍ വളരെയധികം ആസ്വദിച്ച് കഴിച്ചവയാണ്. ഗ്രേറ്റ് ഖലി എന്ന് പേര് നല്‍കിയിരിക്കുന്ന വിഭവങ്ങളെല്ലാം കുടുംബാംഗങ്ങള്‍ക്ക് മുഴുവന്‍ കഴിക്കുന്ന അത്രയും അളവില്‍ കിട്ടുന്നതാണ്-ദലീപ് പറഞ്ഞു.

Content Highlights: the great khali to open restaurant at hariyana, food, international wrestlers dhaba cum sports acad


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented