ഫെയ്സ്ബുക്കിൽ പങ്കുവെച്ച ചിത്രം | Photo: Facebook
ഒരു നേരത്തെ ഭക്ഷണത്തിനായി പോലും മറ്റുള്ളവരുടെ കരുണ തേടുന്ന ആയിരക്കണക്കിന് പേരാണ് നമ്മുടെ നാട്ടില്‍ ഉള്ളത്. ആശുപത്രികളിലും മറ്റുമുള്ള ഭക്ഷണവിതരണ കാംപെയ്നുകളിലെ നീണ്ടനിര തന്നെ അതിന് ഉദാഹരണം. കോവിഡ് വ്യാപനത്തോടെ ഒരു നേരത്തെ ഭക്ഷണത്തിനായി മറ്റുള്ളവരെ ആശ്രയിക്കുന്നവരുടെ എണ്ണം വളരെയധികം കൂടിയിട്ടുണ്ട്.
വര്‍ഷങ്ങളായി ആശുപത്രികളില്‍ രോഗികള്‍ക്കും അവരുടെ കൂട്ടിരിപ്പുകാര്‍ക്കും ഡി.വൈ.എഫ്.ഐ.യുടെ നേതൃത്വത്തില്‍ പൊതിച്ചോര്‍ വിതരണം ചെയ്യുന്നുണ്ട്. ഹൃദയപൂര്‍വം എന്നറിയപ്പെടുന്ന ഈ പദ്ധതിയിലൂടെ ഒരുവര്‍ഷം ലക്ഷക്കണക്കിന് പൊതിച്ചോറാണ് വിതരണം ചെയ്യുന്നത്. ഹൃദയപൂര്‍വം പദ്ധതിയുടെ ഭാഗമായി മെഡിക്കല്‍ കോളേജിലേക്ക് പൊതിച്ചോര്‍ ശേഖരിക്കാനെത്തിയപ്പോഴുണ്ടായ ഡി.വൈ.എഫ്.ഐ. തിരുവനന്തപുരം ജില്ലാ ട്രഷറർ ശ്യാമ വി.എസിന്റെ അനുഭവക്കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് വട്ടിയൂര്‍ക്കാവ് എം.എല്‍.എ. വി.കെ. പ്രശാന്ത്. പൊതിച്ചോര്‍ കൊടുക്കാമെന്നേറ്റ കുടുംബത്തിന്റെ പൂട്ടിക്കിടന്ന ഗേറ്റിൽ എഴുതി ഒട്ടിച്ചുവെച്ച കുറിപ്പാണ് എം.എല്‍.എ സാമൂഹികമാധ്യമമായ ഫെയ്സ്ബുക്കില്‍ പങ്കുവെച്ചത്.
വീട്ടുകാര്‍ക്ക് അത്യാവശ്യമായി ആശുപത്രിയില്‍ പോകേണ്ടി വന്നതിനാല്‍ പൊതിച്ചോര്‍ തയ്യാറാക്കി സിറ്റൗട്ടിലെ കസേരയില്‍ വയ്ക്കുകയായിരുന്നു. എന്നാല്‍, ഭക്ഷണം ശേഖരിക്കാന്‍ വരുന്നവര്‍ വീടിന്റെ ഗേറ്റ് അടഞ്ഞിരിക്കുന്നത് കണ്ട് മടങ്ങിപ്പോകാന്‍ സാധ്യതയുള്ളതിനാല്‍ ഇക്കാര്യം വീട്ടുകാര്‍ ഒരു നോട്ടീസ് പോലെ ഗേറ്റില്‍ എഴുതി ഒട്ടിക്കുകയായിരുന്നു.
വി.കെ. പ്രശാന്തിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്
ഇന്ന് ഹൃദയപൂര്‍വ്വം മെഡിക്കല്‍ കോളേജില്‍ പൊതിച്ചോര്‍ വിതണം ചെയ്യേണ്ടത് DYFI ഊരൂട്ടമ്പലം മേഖല കമ്മിറ്റിയായിരുന്നു. പിരിയാക്കോട് യൂണിറ്റിലെ സഖാക്കള്‍ മടത്തുവിള പ്രദേശത്ത് പൊതിച്ചോര്‍ ശേഖരിക്കാന്‍ പോയപ്പോള്‍ പൊതിച്ചോര്‍ തരാമെന്ന് പറഞ്ഞിരുന്ന വീട് പൂട്ടിക്കിടക്കുന്നു ഗേറ്റില്‍ ഒരു കുറിപ്പ് ഹൃദയസ്പര്‍ശിയായ ഒരു കുറിപ്പായിരുന്നു അത്.
'പൊതിച്ചോര്‍ എടുക്കാന്‍ വരുന്നവരുടെ ശ്രദ്ധയ്ക്ക് പൊതിച്ചോര്‍ തയ്യാറാക്കി സിറ്റ് ഔട്ടില്‍ വച്ചിറ്റുണ്ട്. ദയവായി എടുത്തു കൊണ്ട് പോവുക ആശുപത്രിയില്‍ പോകുന്നതുകൊണ്ടാണ് '
ഈ നാട് ഇങ്ങനെയാണ് ആശുപത്രിയില്‍ പോകുമ്പോഴും എന്തൊക്കെ അത്യാവശ്യങ്ങള്‍ ഉണ്ടെങ്കിലും മുടങ്ങാതെ വയറെരിയുന്നോരുടെ മിഴി നിറയായിതിരിക്കാന്‍ ഹൃദയപൂര്‍വ്വം ഭക്ഷണ പൊതികള്‍ നല്കുന്ന നാടാണ്...
ഹൃദയാഭിവാദ്യങ്ങള്‍...
Content Highlights: dyfi hridayapoorvam pothichor programme, vk prasanth facebook post, food
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..