പ്രതീകാത്മകചിത്രം| Photo: Mathrubhumi
നമ്മള് പലപ്പോഴും പുറത്ത് നിന്ന് ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് കഴിക്കാറുണ്ട്. മിക്കപ്പോഴും ബിരിയാണി ആയിരിക്കും ഓര്‍ഡര്‍ ചെയ്യുക. ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി കമ്പനിയായ സൊമാറ്റോയുടെ കണക്കുപ്രകാരം 2022-ല്‍ ഏറ്റവും കൂടുതല്‍ പേര് ഓര്‍ഡര്‍ ചെയത് ഭക്ഷണം ബിരിയാണിയാണ്. സ്വിഗ്ഗിയുടെ റിപ്പോര്‍ട്ട് പ്രകാരം തുടര്‍ച്ചയായി ഏഴാം വര്‍ഷവും ചിക്കന്‍ ബിരിയാണിയാണ് ഓര്‍ഡര്‍ ചെയ്ത ഭക്ഷണങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നത്.
എന്നാല്‍ മുംബൈയിലുള്ള ഒരാള്‍ ബെംഗളൂരുവിലുള്ള കടയില്‍ നിന്ന് ബിരിയാണി ഓര്‍ഡര്‍ ചെയ്താല്‍ എങ്ങനെയുണ്ടാകും? അങ്ങനെയൊരു അബദ്ധമാണ് സുബി എന്ന പേരിലുള്ള ട്വിറ്റര്‍ യൂസര്‍ക്ക് സംഭവിച്ചത്. മദ്യപിച്ച് അബോധാവാസ്ഥയില്‍ നില്‍ക്കുമ്പോഴാണ് സുബി ഭക്ഷണം ഓര്‍ഡര്‍ ചെയ്തത്.
എന്നാല്‍ ഈ ഓര്‍ഡര്‍ സൊമാറ്റോ തള്ളിക്കളഞ്ഞില്ല. ബെംഗളൂരുവിലെ മേഘന ഫുഡ്സ് റെസ്റ്റോറന്റില്‍ നിന്നുള്ള ബിരിയാണി അവര്‍ മുംബൈയില്‍ എത്തിച്ചുകൊടുത്തു. പക്ഷേ ഒരു ബിരിയാണിക്ക് 2500 രൂപ ആയി എന്നു മാത്രം!

ജനുവരി 21-ന് ഇതുമായി ബന്ധപ്പെട്ട ഒരു ട്വീറ്റ് സുബി ട്വിറ്ററില്‍ പങ്കുവെച്ചതോടെയാണ് സംഭവം എല്ലാവരും അറിഞ്ഞത്. ബെംഗളൂരുവില്‍ നിന്ന് 2500 രൂപയുടെ ബിരിയാണി ഓര്‍ഡര്‍ ചെയ്യാന്‍ താന്‍ മദ്യലഹരിയില്‍ ആയിരുന്നോ? എന്നാണ് സുബി ട്വീറ്റ് ചെയ്തത്. ഓര്‍ഡറിന്റെ ഒരു സ്ക്രീന്‍ ഷോട്ടും ഇതോടൊപ്പമുണ്ട്.
ഇതിന് നിരവധി കമന്റുകള്‍ ലഭിച്ചു. ഓര്‍ഡര്‍ നിങ്ങളുടെ വീട്ടില്‍ എത്തിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമെന്നും അനുഭവത്തെ കുറിച്ച് തങ്ങളെ അറിയിക്കൂവെന്നും സൊമാറ്റോ പ്രതികരിച്ചു.
Content Highlights: drunk mumbai girl accidentally ordered biryani from bengaluru
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..