ദിവസവും ചായ കുടിക്കുന്നത് ടൈപ്പ് 2 പ്രമേഹസാധ്യത കുറയ്ക്കുമെന്ന് പഠനം


എട്ട് രാജ്യങ്ങളില്‍ നിന്നുള്ള പത്ത് ലക്ഷം പേരെ ഉള്‍പ്പെടുത്തിയാണ് പഠനം നടത്തിയിരിക്കുന്നത്.

പ്രതീകാത്മക ചിത്രം | Photo: canva.com/

ഒരു കപ്പ് ചായയില്‍ ദിവസം ആരംഭിക്കുന്നവരാണ് നമ്മളില്‍ ഭൂരിഭാഗവും. ബ്ലാക്ക് ടീ, ഗ്രീന്‍ ടീ, ഊലാങ് ടീ തുടങ്ങി വ്യത്യസ്തമായ ചായകള്‍ നമ്മള്‍ തയ്യാറാക്കാറുണ്ട്.

ഇപ്പോഴിതാ ദിവസം നാല് കപ്പ് ചായയെങ്കിലും കുടിക്കുന്നത് ടൈപ്പ് 2 പ്രമേഹം പിടിപെടാനുള്ള സാധ്യത കുറയ്ക്കുമെന്ന് വ്യക്തമാക്കുകയാണ് പുതിയപഠനത്തില്‍. ബ്ലാക്ക്, ഗ്രീന്‍, ഊലാങ് ചായകളുടെ ശരാശരി ഉപയോഗം ടൈപ്പ് 2 പ്രമേഹ സാധ്യത 17 ശതമാനത്തോളം കുറയ്ക്കുമെന്ന് പഠനത്തില്‍ വ്യക്തമാക്കുന്നു. എട്ട് രാജ്യങ്ങളില്‍ നിന്നുള്ള പത്ത് ലക്ഷം പേരെ ഉള്‍പ്പെടുത്തിയാണ് പഠനം നടത്തിയിരിക്കുന്നത്. സ്വീഡനിലെ സ്റ്റോക്‌ഹോമില്‍ നടക്കാനിരിക്കുന്ന യൂറോപ്യന്‍ അസോസിയേഷന്‍ ഫോര്‍ ദ സ്റ്റഡി ഓഫ് ഡയബറ്റീസിന്റെ വാര്‍ഷകയോഗത്തില്‍ പഠനത്തിലെ കണ്ടെത്തലുകള്‍ അവതരിപ്പിക്കും.

''പഠനത്തിലെ കണ്ടെത്തലുകള്‍ അമ്പരിപ്പിക്കുന്നതാണ്. ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കാന്‍ നാല് കപ്പ് ചായ കുടിക്കുന്നത് പോലെയുള്ള എളുപ്പവഴികള്‍ ഉണ്ടെന്നുള്ളത് പ്രത്യാശ നല്‍കുന്നു''-പഠനത്തിന് നേതൃത്വം നല്‍കിയ ചൈനയിലെ വുഹാന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ ഗവേഷകന്‍ ഷിയായിങ് ലി പറഞ്ഞു.

ചായ കുടിക്കാത്തവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ ദിവസം ഒന്ന് മുതല്‍ മൂന്ന് കപ്പ് വരെ ചായ കുടിക്കുന്ന പ്രായപൂര്‍ത്തിയായവരില്‍ ടൈപ്പ് 2 പ്രമേഹം പിടിപെടാനുള്ള സാധ്യത 4 ശതമാനത്തോളമാണ്. കുറഞ്ഞത് നാല് കപ്പെങ്കിലും ചായ കുടിക്കുന്നവരിലാകട്ടെ ഇത് 17 ശതമാനത്തോളമാണ്.

(ശ്രദ്ധിക്കുക: ആഹാരക്രമത്തിൽ മാറ്റം വരുത്തുമ്പോൾ ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടുക)

Content Highlights: drinking four cups of tea daily, reduce risk of developing type 2 diabetes, food


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented