പ്രളയക്കെടുതി പൂര്‍ണ്ണമായും അവസാനിക്കുന്നത് വരെ ആരോഗ്യം, ഭക്ഷണം എന്നീ കാര്യങ്ങളിലാണ് ഏറ്റവുമധികം ജാഗ്രത പുലര്‍ത്തേണ്ടത്.

പ്രളയം ശമിക്കുന്നത് വരെ അത്യാവശ്യത്തിന് ഭക്ഷണ സാധനങ്ങള്‍ കരുതി വെക്കണം.  വിശപ്പിന്റെ ദൈര്‍ഘ്യം കുറക്കുന്ന ഭക്ഷണ സാധനങ്ങള്‍ പരമാവധി കഴിക്കാന്‍ ശ്രമിക്കുക.

ഭക്ഷണവും വെള്ളവും കിട്ടാത്ത അവസ്ഥയില്‍ പോലും പ്രളയജലം കുടിക്കരുത്. ദുരിതജലം മറ്റൊരു മാരക ദുരന്തമാണ് സൃഷ്ടിക്കുക.

മലിനജലവുമായി സംയോജിച്ച് വരുന്ന വെള്ളമായതു കൊണ്ട് തന്നെ പ്രളയജലം പകര്‍ച്ച പനികള്‍ക്കും മറ്റു മാരക രോഗങ്ങള്‍ക്കും കാരണമാകുന്നതാണ്. പകരം മഴവെള്ളം ശേഖരിച്ച് കുടിക്കാവുന്നതാണ്.

വെള്ളപ്പൊക്കത്തെ തുടര്‍ന്ന് അടച്ചിട്ടിരുന്ന വീടുകളില്‍ തുറന്ന നിലയില്‍ സൂക്ഷിച്ചിരുന്ന ഭക്ഷ്യവസ്തുക്കളും മറ്റും ഏലി മൂത്രത്താല്‍ മലിനമായിരിക്കുവാന്‍ ഇടയുള്ളതിനാല്‍ അവ ഉപയോഗിക്കരുത്.

പാകം ചെയ്യുവാന്‍ ഉപയോഗിക്കുന്ന പാത്രങ്ങള്‍, ഗ്ലാസ്സുകള്‍ തുടങ്ങിയ വസ്തുക്കള്‍ തിളപ്പിച്ച വെള്ളത്തില്‍ കഴുകിയെടുത്തതിന് ശേഷം  ഉപയോഗിക്കുക.

ഈച്ച ശല്യം ഒഴിവാക്കുന്നതിനായി  ഭക്ഷണാവശിഷ്ടങ്ങള്‍ പുറത്തേക്ക്  വലിച്ചെറിയാതിരിക്കാന്‍ ശ്രദ്ധിക്കുക. ഭക്ഷണസാധനങ്ങള്‍ അടച്ചു സൂക്ഷിക്കുക. 

പ്രളയജലത്തില്‍ നിന്നുള്ള ഭക്ഷണ സാധനങ്ങള്‍ ഒഴിവാക്കുക.

content highlight: dont use food from flood