ണ്ട് ടണ്‍ അച്ചാര്‍, അതും വഴിപാടായി. തിരുമല വെങ്കിടേശ്വര ക്ഷേത്രത്തില്‍ ഒരു ഭക്തന്‍ നല്‍കിയ വഴിപാടാണ് ഇപ്പോള്‍ വൈറലാകുന്നത്.

ക്ഷേത്രത്തിലെ പൂജകള്‍ക്ക് ശേഷം ആന്ധ്രപ്രദേശിലെ ഗുണ്ടൂരില്‍ നിന്നുള്ള കാട്ടൂരി രാമു എന്നയാള്‍ തിരുമല തിരുപ്പതി ദേവസ്വത്തെ കാണാന്‍ എത്തിയത് വെറുംകയ്യോടെ ആയിരുന്നില്ല. കാന്റീനില്‍ നല്‍കുന്ന സൗജന്യ ഭക്ഷണത്തോടൊപ്പം നല്‍കാനുള്ള അച്ചാറാണ് ഇയാള്‍ വഴിപാടായി നല്‍കിയത്. അതും കുറച്ചൊന്നുമല്ല, രണ്ടായിരം കിലോ അച്ചാറാണ് ഇയാള്‍ കൊണ്ടുചെന്നത്. 

പ്ലാസ്റ്റിക്ക് കണ്ടെയ്‌നറുകളിലാക്കിയ പലതരം വെജിറ്റബിള്‍ അച്ചാറുകളാണ് ഇതിലുള്ളത്. മാങ്ങ, നാരങ്ങ, തക്കാളി, ബീറ്റ്‌റൂട്ട്, നെല്ലിക്ക, കാരറ്റ്.. എന്നിവയെല്ലാം ഇതില്‍ പെടും. ഒരു ലക്ഷത്തോളം ആളുകള്‍ക്ക് ദിവസവും സൗജന്യമായി ഭക്ഷണം കാന്റീനില്‍ നിന്ന് നല്‍കാറുണ്ട്. ഇതിനൊപ്പം അച്ചാര്‍ നല്‍കണമെന്നാണ് ഇയാളുടെ ആവശ്യം.

Content Highlights: Devotee Donates 2,000 Kg of Pickles to Shrine in Andhra Pradesh