വിശക്കുന്നില്ലെന്ന് കാണിക്കാന്‍ ഉടമയുടെമുന്നില്‍ നായയുടെ അഭിനയം; 90 ലക്ഷം കാഴ്ചക്കാരുമായി ഒരു വീഡിയോ


പദ്മ ലക്ഷ്മി ഉള്‍പ്പടെയുള്ള സെലബ്രിറ്റികള്‍ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്.

വൈറൽ വീഡിയോയിൽ നിന്നും(Screen Grab) | Photo: Twitter

മനുഷ്യനോട് ഏറെ അടുപ്പം സൂക്ഷിക്കുന്ന മൃഗങ്ങളിലൊന്നാണ് നായ. വീടിന് കാവല്‍ നില്‍ക്കുക എന്ന കര്‍ത്തവ്യത്തില്‍നിന്ന് മാറി ഓമനമൃഗമായി വീടിനുള്ളിലാണ് ഇന്ന് മിക്കവരും നായയെ വളര്‍ത്തുന്നത്. വീടിനുള്ളില്‍ വളര്‍ത്തുമ്പോള്‍ നമ്മുടെ ഓരോ ചലനങ്ങളും അവ സസൂക്ഷ്മം നിരീക്ഷിക്കുകയും അതനുസരിച്ച് പെരുമാറുകയും ചെയ്യും. ഇത്തരത്തിലുള്ള രസകരമായ വീഡിയോകള്‍ മിക്കപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.

ഇപ്പോഴിതാ ഉടമയ്‌ക്കൊപ്പമുള്ള ഒരു നായയുടെ വീഡിയോ ആണ് സാമൂഹികമാധ്യമത്തില്‍ വൈറലായിരിക്കുന്നത്. സോഫയിലിരുന്ന് ഭക്ഷണം കഴിക്കുകയാണ് ഉടമ. മടിയില്‍ പാത്രം വെച്ചാണ് അദ്ദേഹം ഭക്ഷണം കഴിക്കുന്നത്. ഇതിന് തൊട്ടടുത്തായി സോഫയില്‍ നായയും ഇരിപ്പുണ്ട്. ചിപ്‌സ് രൂപത്തിലുള്ള നാച്ചോസും മറ്റും കഴിക്കുന്നതാണ് വീഡിയോയിലുള്ളത്. ഉടമ ഭക്ഷണം കഴിക്കുമ്പോള്‍ അത് കൊതിയോടെ നോക്കി നില്‍ക്കുകയും ഉടമ നോക്കുമ്പോള്‍ ഒന്നും അറിയാത്തത് പോലെ മുകളിലേക്ക് തിരിഞ്ഞ് നോക്കുകയും ചെയ്യുന്ന നായയെ ആണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്. ഭക്ഷണത്തോട് കൊതിയുണ്ടെങ്കിലും കഴിക്കാന്‍ തോന്നുന്നുണ്ടെങ്കിലും തനിക്ക് വിശക്കുന്നില്ലെന്ന് ഉടമയുടെ മുന്നില്‍ അഭിനയിച്ച് ഫലിപ്പിക്കുകയാണ് ഈ നായ. ഒരു തവണയല്ല, മറിച്ച് പല തവണ നായ ഇങ്ങനെ ചെയ്യുന്നത് വീഡിയോയില്‍ കാണാം.മൃഗങ്ങളുടെ രസകരമായ വീഡിയോകള്‍ പങ്കുവയ്ക്കുന്ന ബി&എസ് എന്ന ട്വിറ്റര്‍ പേജിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
വളരെ വേഗമാണ് ഈ വീഡിയോ സാമൂഹിക മാധ്യമത്തില്‍ വൈറലായത്. രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. പദ്മ ലക്ഷ്മി ഉള്‍പ്പടെയുള്ള സെലബ്രിറ്റികള്‍ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്. 90 ലക്ഷത്തിന് അടുത്ത് ആളുകളാണ് വീഡിയോ ഇതുവരെ കണ്ടിരിക്കുന്നത്. ഈ വീഡിയോ എല്ലാ ദിവസവും കാണുമെന്ന് വീഡിയോ കണ്ട് ഒരാള്‍ പറഞ്ഞു.

Content Highlights: viral video, cute dog pretending hes not hungry is too funny, food


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


photo: Getty Images

2 min

കൊറിയന്‍ കാര്‍ണിവല്‍ ! പോര്‍ച്ചുഗലിനെ കീഴടക്കി പ്രീ ക്വാര്‍ട്ടറിലേക്ക്‌

Dec 2, 2022

Most Commented