പ്രതീകാത്മക ചിത്രം | Grihalakshmi (Photo: Sreejith P. Raj)
ബിരിയാണിയോടുള്ള ഇന്ത്യക്കാരുടെ ഇഷ്ടം അടുത്തിടെ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പുകള്‍ പുറത്തുവിട്ട കണക്കില്‍ നിന്ന് വ്യക്തമായിരുന്നു. വെജ്, നോണ്‍ വെജ് രുചികളില്‍ ഇത് തയ്യാറാക്കാം എന്നതും പ്രിയം വര്‍ധിപ്പിക്കുന്ന ഘടകങ്ങളിലൊന്നാണ്.
എന്നാല്‍, ഇന്ദോറിലെ ഒരു റെസ്‌റ്റൊറന്റില്‍ നിന്ന് ഓർഡർ ചെയ്ത വെജ് ബിരിയാണിയില്‍ നിന്ന് എല്ലിന്‍ കഷ്ണങ്ങള്‍ ലഭിച്ചിരിക്കുകയാണ് ആകാശ് ദുബെ എന്നായാള്‍ക്ക്. തനിക്ക് ഓർഡർ ചെയ്ത ഭക്ഷണമല്ല ലഭിച്ചതെന്ന് കാട്ടി ആകാശ് ദുബെ പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണിപ്പോള്‍.
മധ്യപ്രദേശിലെ ഇന്ദോറിലെ വിജയ് നഗറിന് സമീപത്ത് പ്രവര്‍ത്തിക്കുന്ന റെസ്‌റ്റൊറന്റ് അധികൃതര്‍ക്കാണ് പിഴവ് സംഭവിച്ചത്. ഇവിടെ നിന്ന് തിങ്കളാഴ്ച വെജിറ്റേറിയന്‍ ബിരിയാണിയാണ് ആകാശ് ഓർഡർ ചെയ്തത്. ഭക്ഷണം കൈയില്‍ ലഭിച്ചശേഷം തുറന്ന് നോക്കിയ ആകാശ് ഞെട്ടിപ്പോയി. വെജിറ്റേറിയന്‍ ബിരിയാണിക്കുള്ളില്‍ എല്ലിന്‍ കഷ്ണങ്ങള്‍. അപ്പോള്‍ തന്നെ റെസ്‌റ്റൊറന്റ് അധികൃതരെ വിളിച്ച് കാര്യം ബോധിപ്പിച്ചു. ആകാശിനോട് മാപ്പ് പറഞ്ഞ ഹോട്ടല്‍ അധികൃതര്‍ പകരം വെജിറ്റേറിയന്‍ ബിരിയാണി എത്തിച്ചു നല്‍കുകയും ചെയ്തു.
എന്നാല്‍, കാര്യങ്ങള്‍ ഇവിടം കൊണ്ട് അവസാനിച്ചില്ല. തൊട്ടടുത്തുള്ള പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരിക്കുകയാണ് ആകാശ്. റെസ്റ്റൊറന്റ് മാനേജര്‍ക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. കേസില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും അന്വേഷണം പൂര്‍ത്തിയായ ശേഷം നടപടികള്‍ സ്വീകരിക്കുമെന്നും ഡി.സി.പി. സമ്പത്ത് ഉപാധ്യായ പറഞ്ഞു.
Content Highlights: bones in veg biryani, food, police complaint registered
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..