ക്രിസ്റ്റ്യാനോ റൊണാൾഡോയും കുടുംബവും | Photo: Instagram
പോര്‍ച്ചുഗലിന്റെ ഫുട്‌ബോള്‍ ടീമിലെ സൂപ്പര്‍ താരമാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ. സൗദി അറേബ്യ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഫുട്‌ബോള്‍ ക്ലബ്ബായ അല്‍നാസറില്‍ അടുത്തിടെയാണ് റൊണാള്‍ഡോ അംഗമായത്.
എന്നാല്‍, ഇവിടേക്ക് സ്വന്തമായി കുക്കിനെ കണ്ടെത്താനാകാതെ കുഴങ്ങുകയാണ് താരമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പോര്‍ച്ചുഗീസ് വിഭവങ്ങളും സുഷി ഉള്‍പ്പടെയുള്ള അന്തര്‍ദേശീയ വിഭവങ്ങളും തയ്യാറാക്കുന്ന കുക്കിനെയാണ് റൊണാള്‍ഡോയും പങ്കാളി ജോര്‍ജീനയും തേടുന്നതെന്ന് ദ മെയില്‍ റിപ്പോര്‍ട്ടു ചെയ്തു.
മാസം 4500 പൗണ്ട് (ഏകദേശം 4.52 ലക്ഷം രൂപ) ശമ്പളമായി നല്‍കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രിസ്റ്റ്യാനോയുടെയും പങ്കാളിയുടെയും ചില ആവശ്യങ്ങളാണ് പറ്റിയ കുക്കിനെ കണ്ടെത്താന്‍ കഴിയാത്തതിന് കാരണമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ഫുട്‌ബോളില്‍ നിന്ന് വിരമിക്കുമ്പോള്‍ പോര്‍ച്ചുഗലില്‍ തന്നെ സ്ഥിരതാമസമാക്കാനാണ് റൊണാള്‍ഡോയും കുടുംബവും തീരുമാനിച്ചിരിക്കുന്നത്. ഇതിനുള്ള തയ്യാറെടുപ്പായി ഇവിടെ പടുകൂറ്റന്‍ ബംഗ്ലാവും തിര്‍മിക്കുന്നത്.
Content Highlights: cristiano Ronaldo struggling to find personal chef, food
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..