ശരീരത്തിന് അത്യാവശ്യം വേണ്ട ഒന്നാണ് വെള്ളം. എന്നാല്‍ വെള്ളം ശരീരത്തിനുണ്ടാക്കുന്ന മാറ്റങ്ങളെ കുറിച്ച് പല മിഥ്യധാരണകളും നിലവിലുണ്ട്. അത്തരത്തിലൊന്നാണ് തണുത്ത വെള്ളം കുടിച്ചാല്‍ തടി കൂടും എന്നത്. ഇതിനെ കുറിച്ച് വിശദമാക്കുകയാണ് ന്യൂട്ടിഷനിസ്റ്റ് പൂജ മഖിജ.
തണുത്ത വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്ന് ദി ജേണല്‍ ഓഫ് ക്ലിനിക്കല്‍ എന്‍ഡോക്രൈനോളജി ആന്‍ഡ് മെറ്റബോളിസത്തില്‍ പറയുന്നു. വെള്ളത്തില്‍ കലോറിയില്ലാത്തതിനാല് തണുത്തതോ ചൂടുള്ളതോ കഴിച്ചാല്‍ ഒരു മാറ്റവും സംഭവിക്കില്ലെന്ന് മഹിജ പറയുന്നു.
ശരീര താപനില 98 ഡിഗ്രിയിലേക്ക് എത്താന്‍ കലോറി ആവശ്യമുണ്ട്. വെള്ളം ശരീരത്തിന്റെ ഉപാപചയ നിരക്ക് ഉയര്‍ത്തുന്നു. വെള്ളത്തിന് ശരീരത്തിന്റെ കൊഴുപ്പ് കൂട്ടാനും സാധ്യമല്ല മഹിജ വ്യക്തമാക്കുന്നു.