ക്ഷണപ്രേമികളുടെ മനസ്സില്‍ രാജകീയ സ്ഥാനമാണ് ബിരിയാണിക്കുള്ളത്. ചെട്ടിനാട് ബിരിയാണി, തലശ്ശേരി ബിരിയാണി, ഹൈദരാബാദി ബിരിയാണി തുടങ്ങി നിരവധി തരം ബിരിയാണികള്‍ ലഭ്യമാണ്. ചോക്‌ളേറ്റ് ഒഴിച്ച് കഴിക്കുന്ന ബിരിയാണിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

എഫ്.എച്ച്.എം പാക്കിസ്ഥാന്‍ എന്ന യുട്യൂബ് ചാനലിലാണ് ഇതിനെ കുറിച്ചുള്ള വീഡിയോ വന്നിരിക്കുന്നത്. കറാച്ചിയിലെ ആര്‍ സി ബി ഹോട്ടലിലാണ് ഈ വിഭവം വില്‍ക്കുന്നത്.

സാധാരണ ബിരിയാണിയിലേക്ക്  ചോക്‌ളേറ്റ് ലായനി ഒഴിച്ചാണ് ഈ വിഭവം നല്‍കുന്നത്. അടിപൊളിയാണെന്നാണ് ബിരിയാണി കഴിച്ച അവതാരകന്‍  പറയുന്നത്.

എന്നാല്‍ വിചിത്രമായ ഈ കോംമ്പിനേഷനില്‍ തൃപ്തരല്ല ഭക്ഷണപ്രേമികള്‍. അവതാരകന്റെ അഭിനയം അടിപൊളിയാണെന്നാണ് കമന്റുകള്‍. ബിരിയാണിയെ അപമാനികരുതെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.

Content Highlights: Chocolate biriyani from karachi