കൂർക്കൽ കൃഷിയിൽ നേട്ടം കൈവരിച്ച് മൂന്ന് കുടുംബങ്ങൾ


കെ. പ്രസാദ്

ഇടവിളക്കൃഷിയുടെ വിളവെടുപ്പ് കഴിഞ്ഞാല്‍ വേനല്‍ക്കാല പച്ചക്കറിക്കൃഷിയും നടത്താറുണ്ട്.

കാക്കൂർ പതിനൊന്നേരണ്ടിൽ കുളക്കാട്ട് മുണ്ടയിലെ കൂർക്കൽ കൃഷിയിടം

കാക്കൂര്‍: കൂര്‍ക്കല്‍ കൃഷിയില്‍ നൂറുമേനി വിളയിച്ച് ശ്രദ്ധേയമാവുകയാണ് കാക്കൂര്‍ പതിനൊന്നേ രണ്ടില്‍ കുളക്കാട്ട്മുണ്ടയിലെ മൂന്ന് കുടുംബങ്ങള്‍. സഹോദരങ്ങളായ കെ.പി. ബിജുവും, ബാബുവും ബന്ധുവായ സത്യനും അവരുടെ കുടുംബാംഗങ്ങളും ചേര്‍ന്നാണ് ഒരേക്കറോളം സ്ഥലത്ത് കൃഷി നടത്തുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷമായി സ്ഥലം പാട്ടത്തിനെടുത്താണ് കൃഷി നടത്തിവരുന്നത്. മുമ്പ് ഓരോരുത്തരും സ്വന്തമായ നിലയില്‍ കുറച്ച് സ്ഥലത്തായിരുന്നു കൃഷിചെയ്തിരുന്നത്. തുടര്‍ന്ന് ഈ മൂന്നു കുടുംബങ്ങള്‍ ചേര്‍ന്ന് ജനനീ കര്‍ഷകസംഘം എന്ന പേരില്‍ കൂട്ടായ്മ രൂപവത്കരിച്ച് കൂര്‍ക്കലും, ഇടവിളകളുടെ കൃഷിയും കൂടുതല്‍ സ്ഥലത്തേക്ക് വ്യാപിക്കുകയായിരുന്നു.

കുന്നിനു മുകളിലെ കൃഷിയിടത്തിലെ നിലമൊരുക്കല്‍ മുതല്‍ വിളവെടുപ്പ് വരെയുള്ള ജോലികളെല്ലാം ഇവര്‍ തന്നെയാണ് ചെയ്യുന്നത്. ഓട്ടോ ഡ്രൈവറായ ബിജുവും കൂലിപ്പണിക്കാരനായ ബാബുവും ലോഡിങ് തൊഴിലാളിയായ സത്യനും തങ്ങളുടെ ജോലി കഴിഞ്ഞുള്ള സമയമാണ് കൃഷിപ്പണിക്കായി വിനിയോഗിക്കുന്നത്. മൂന്നുപേരുടെയും ഭാര്യമാരായ ബിന്ദു, വനജ, ഷിനി എന്നിവര്‍ക്കൊപ്പം കുട്ടികളും കൃഷിപ്പണിയില്‍ സജീവമായി പങ്കെടുക്കാറുണ്ട്. സ്വന്തമായി ജോലികളെല്ലാം ചെയ്യുന്നത്‌കൊണ്ടു തന്നെ കൃഷിക്കായി വലിയ മുതല്‍മുടക്ക് ആവശ്യമായി വരാറില്ല.

ഇടവിളക്കൃഷിയുടെ വിളവെടുപ്പ് കഴിഞ്ഞാല്‍ വേനല്‍ക്കാല പച്ചക്കറിക്കൃഷിയും നടത്താറുണ്ട്. കുന്നിന്‍പ്രദേശം ആയതിനാല്‍ ജലസേചനസൗകര്യം ഇല്ലാത്തതാണ് പച്ചക്കറി കൃഷിക്കുള്ള പ്രധാന വെല്ലുവിളി. മഴക്കാലത്ത് ടാര്‍പോളിന്‍ ഷീറ്റ് കെട്ടി ടാങ്കില്‍ സംഭരിച്ചു വെക്കുന്ന മഴവെള്ളമാണ് ഇതിന് ഉപയോഗിക്കാറുള്ളത്. എന്നാല്‍ വേനല്‍ അവസാനംവരെ ഈ വെള്ളം കൃഷിക്ക് തികയാറില്ല.

നിലവില്‍ കൂര്‍ക്കല്‍, ചേന, ചേമ്പ്, ഇഞ്ചി, മഞ്ഞള്‍, മരച്ചീനി തുടങ്ങിയ ഇനങ്ങളെല്ലാം കൃഷിചെയ്യുന്നുണ്ട്. മൂന്നരമാസം മുമ്പ് വിത്തിട്ട് ഈ വിളകളെല്ലാം വിളവെടുപ്പിനു പാകമായിട്ടുണ്ട്. ഇത്തവണ മൂന്ന് ക്വിന്റലോളം കൂര്‍ക്കല്‍ വിളവെടുക്കാന്‍ ഉണ്ടാവുമെന്നതാണ് ഇവരുടെ പ്രതീക്ഷ. വിളവെടുപ്പ് തുടങ്ങിയാല്‍ പെട്ടെന്നുതന്നെ ആവശ്യക്കാര്‍ എത്താറുണ്ട്. ജൈവരീതിയില്‍ നടത്തുന്ന കൃഷി ആയതുകൊണ്ടുതന്നെ ഇവയ്ക്ക് ആവശ്യക്കാരും ഏറെയുണ്ടെന്ന് ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


nirmala sitharaman

1 min

പ്രത്യേക പരിഗണനയില്ല; അദാനിക്ക് കേരളത്തിലടക്കം പദ്ധതികള്‍ നല്‍കിയത് BJP ഇതര സര്‍ക്കാര്‍-ധനമന്ത്രി

Feb 6, 2023

Most Commented