നീരാളിയെ ജീവനോടെ കഴിക്കാന്‍ ശ്രമിച്ച ചൈനീസ് പെണ്‍കുട്ടിക്ക് പരിക്കേറ്റു. സീസൈഡ് ഗേള്‍ ലിറ്റില്‍ സെവന്‍ എന്ന പേരിലുള്ള ഫുഡ് വ്‌ളോഗര്‍ക്കാണ് നീരാളിയില്‍ നിന്ന് പണി കിട്ടിയത്. 8 കാലുകളുള്ള ഭീമന്‍ നീരാളിയെയാണ് പെണ്‍കുട്ടി കഴിക്കാന്‍ ശ്രമിച്ചത്.

അമ്പത് സെക്കന്റ് ദൈര്‍ഘ്യമുള്ള ഈ വീഡിയോയില്‍ നീരാളിയെ ജീവനോടെ തിന്നാന്‍ ശ്രമിക്കുന്ന പെണ്‍കുട്ടിയെ കാണാം. തുടര്‍ന്ന് നീരാളി പെണ്‍കുട്ടിയുടെ മുഖത്ത് അള്ളി പിടക്കുകയായിരുന്നു. നീരാളിയെ മുഖത്ത് നിന്ന് പറിച്ചുമാറ്റുന്ന നേരത്ത് പെണ്‍കുട്ടിയുടെ മുഖത്ത് പരിക്കേറ്റു. ആദ്യമൊന്നും പേടിക്കാതിരുന്ന പെണ്‍കുട്ടി നീരാളി പിടി വിടാത്തതിനെ തുടര്‍ന്ന് പേടിച്ചു നിലവിളിക്കുന്നത് കാണാം. എന്നാല്‍ ഇത്രയൊക്കെയുണ്ടായിട്ടും അടുത്ത വീഡിയോയില്‍ ഇതിനെ കഴിക്കുമെന്നാണ് പെണ്‍കുട്ടി പറയുന്നത്.

സാമൂഹിക മാധ്യമങ്ങില്‍ ശ്രദ്ധേയമായികൊണ്ടിരിക്കുകയാണ് ഈ വീഡിയോ. എന്നാല്‍ പെണ്‍കുട്ടിക്ക് നേരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്.

കടല്‍ വിഭവങ്ങള്‍ ഇഷ്ടപ്പെടുന്നുവെന്ന അവകാശപ്പെടുന്ന പെണ്‍കുട്ടി ഇത്തരത്തിലുള്ള നിരവധി വീഡിയോ ചെയ്തിട്ടുണ്ട്.

Content Highlights: chineese girl attempts to eat octopus alive, food vlogger, food news, food updates