ബ്ലൂ റിങ്ഡ് ഒക്ടോപസ്|photo:twitter.com/pazyocean
വ്യത്യസ്തമായ ഭക്ഷണം കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരുണ്ട്. എന്നാല്‍ ചില ഭക്ഷണം ജീവന്‍ പോലും അപകടത്തിലാക്കിയെന്നും വരും. അത്തരത്തിലൊരു സംഭവമാണ് ചൈനയിലെ ഒരു റസ്‌റ്റോറന്റില്‍ സംഭവിച്ചത്. ഓര്‍ഡര്‍ ചെയ്ത ഭക്ഷണം മുന്നിലെത്തിയപ്പോഴാണ് പ്ലേറ്റില്‍ അയാള്‍ ബ്ലൂ റിങ്ഡ് ഒക്ടോപസിനെ കണ്ടത്.
നീരാളി വര്‍ഗത്തിലെ ഏറ്റവും അപകടകാരിയായ ഇനമാണ് ബ്ലൂ റിങ്ഡ് ഒക്ടോപസ്. വിഭവത്തിന്റെ ചിത്രം പകര്‍ത്തി അയാള്‍ സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ചു. അതുകൊണ്ടാണ് അയാളുടെ ജീവന്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. ചിത്രം കണ്ട സയന്‍സ് ബ്ലോഗറാണ് ഇത് കഴിക്കരുതെന്ന് മുന്നറിയിപ്പ് കൊടുത്തതെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റ് പറയുന്നു.
ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തിലെ നീരാളിയെ കണ്ട് സംശയം തോന്നിയത് കൊണ്ടാണ് അയാള്‍ സാമൂഹിക മാധ്യമത്തില്‍ ചിത്രം പങ്കുവെച്ചത് .ഇതിനെക്കുറിച്ച് അറിയാമോയെന്ന് ചിത്രം പോസ്റ്റ് ചെയ്ത ശേഷം അയാള്‍ ആരാഞ്ഞു. തനിക്കിത് കഴിക്കാന്‍ പറ്റുന്നതാണോയെന്ന് സംശയമുണ്ടായതായും അയാള്‍ തന്റെ പോസ്റ്റില്‍ പറഞ്ഞു.
സയനൈഡിനേക്കാള്‍ 1200 മടങ്ങ് ശക്തിയുള്ളതാണ് ബ്ലൂ റിങ്ഡ് ഒക്ടോപസിന്റെ വിഷം. ഇത് ശരീരത്തെ മിനിറ്റുകള്‍ക്കുള്ളില്‍ മരവിപ്പിക്കുന്നു. ഓക്‌സിജന്‍ വലിച്ചെടുക്കാനുള്ള ശേഷിയെ തടഞ്ഞ് നിമിഷങ്ങള്‍ക്കുള്ളില്‍ മരണം സംഭവിക്കും. ചൈനയിലെ ഗ്വാങ്‌ഡോങ് പ്രവിശ്യയിലാണ് ഈ സംഭവം.
ഇതിനെക്കുറിച്ച് സയന്‍സ് ബ്ലോഗറാണ് മുന്നറിയിപ്പ് കൊടുത്തത്. കടുത്ത വിഷമുള്ള ബ്ലൂ റിങ്ഡ് ഒക്ടോപസിന്റെ വിഷം ചൂടാക്കിയാലും നിര്‍വീര്യമാകില്ല. മാര്‍ക്കറ്റില്‍ വില്‍ക്കുന്ന സാധാരണ ഒക്ടോപസിനൊപ്പം അബദ്ധത്തില്‍ ഇത് കലര്‍ന്ന് വരുന്നതായി കണ്ടിട്ടുണ്ട്. എന്നാലും അവ പാചകം ചെയ്തു വരുന്നത് അപൂര്‍വ്വമാണെന്നും അദ്ദേഹം പറയുന്നു. ഇതറിഞ്ഞതോടെ പ്ലേറ്റിലെ ഭക്ഷണം മടക്കി നല്‍കിയെന്നും ഓര്‍ഡര്‍ ചെയ്തയാള്‍ മറുപടി നല്‍കി.
Content Highlights: Venomous Octopus,China,Blue-ringed octopuses,South China Morning Post,Weibo
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..