വീട്ടില്‍ ലോക് ആയതോടെ അടുക്കളയില്‍ ഹിറ്റ് ചിക്കന്‍, ദിവസം വില്‍ക്കുന്നത് നാലുലക്ഷം കിലോ കോഴിയിറച്ചി


ആന്‍സ് ട്രീസ ജോസഫ്

വീടുകളിലേക്ക് മുന്‍വര്‍ഷങ്ങളിലെക്കാളും കൂടുതല്‍ കോഴിയിറച്ചി വാങ്ങുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്

Photo: Pixabay

ലോക്ഡൗണില്‍ അടുക്കള കീഴടക്കി കോഴിയിറച്ചിവിഭവങ്ങള്‍. കോഴിയുടെ വിലക്കുറവും എളുപ്പത്തിലുള്ള ലഭ്യതയുമാണ് കോഴിയിറച്ചിയെ അടുക്കള ഏറ്റെടുക്കാന്‍ കാരണമായത്. കൊറോണയ്ക്ക് ഒപ്പംതന്നെ മാര്‍ച്ചില്‍ ആദ്യം ആരംഭിച്ച പക്ഷിപ്പനിയെ തുടര്‍ന്ന് കോഴിയുടെ വില കുത്തനെ ഇടിഞ്ഞിരുന്നു. എന്നാല്‍ ലോക്ഡൗണ്‍ തുടങ്ങിയതോടെ ചിക്കന്‍വില്‍പ്പന പതിവിലും ആക്കംകൂട്ടി തിരിച്ചെത്തുകയായിരുന്നു.

ദിവസേന നാലുലക്ഷം കിലോഗ്രാം കോഴിയിറച്ചിയാണ് കേരളത്തില്‍ മൊത്തം വില്‍ക്കുന്നത്. കേരളത്തിലെ ഫാമുകളില്‍നിന്നുതന്നെയുള്ള കോഴികളെയാണ് വില്‍ക്കുന്നത്. തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുള്ള കോഴിവരവിനും കുറവ് വന്നിട്ടില്ലെന്ന് വ്യാപാരികള്‍ പറയുന്നു. ഈസ്റ്ററിന് ഏറ്റവും കൂടുതല്‍ ചെലവായത് കോഴിയിറച്ചി തന്നെയായിരുന്നെന്നാണ് വ്യാപാരികള്‍ അവകാശപ്പെടുന്നത്.

സാധാരണ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെ വിറ്റുവരവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈസമയത്ത് വില്‍പ്പന കുറവാണെന്നും ഇവര്‍ പറയുന്നു. എന്നാല്‍ വീടുകളിലേക്ക് മുന്‍വര്‍ഷങ്ങളിലെക്കാളും കൂടുതല്‍ കോഴിയിറച്ചി വാങ്ങുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കേരളത്തില്‍ ഏകദേശം 40 ലക്ഷം കിലോയുടെ കോഴിവില്‍പ്പനയാണ് നടന്നിരുന്നത്, അത് കൂടുതലും ഹോട്ടലുകളെ കേന്ദ്രീകരിച്ചുള്ളവയായിരുന്നു. വീടുകളിലേക്ക് ഒരു ലക്ഷത്തില്‍ താഴെ മാത്രം ഇറച്ചിയായിരുന്നു ഈ സമയത്ത് വാങ്ങിയിരുന്നത്. എന്നാല്‍ ലോക്ഡൗണ്‍ ആരംഭിച്ചതുമുതല്‍ ഇതില്‍ മാറ്റംവന്നിട്ടുണ്ടെന്ന് കലൂരിലെ മൊത്തവ്യാപാരിയായ ജിനു എബ്രാഹാം പറയുന്നു.

കേരളത്തിലുടനീളമുള്ള പല ചിക്കന്‍സെന്ററുകള്‍ ഡോര്‍ ഡെലിവറി സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കിലോയ്ക്ക് 115 മുതല്‍ 125 രൂപ വരെയാണ് ഇപ്പോഴത്തെ വില. ഈസ്റ്റര്‍ - വിഷുസമയത്ത് ഇത് 145 രൂപ വരെ എത്തിയിരുന്നു.

കേരളത്തില്‍ മീനിന്റെ ലഭ്യതകുറഞ്ഞതും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് അടുത്തിടെ രാസവസ്തുക്കള്‍ അടങ്ങിയ മത്സ്യം പിടിച്ചെടുത്തതും ചിക്കന്‍വിപണിയുടെ ഉണര്‍വിന് കാരണമായി.

Content Highlights: chicken price and selling go up in kerala

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍

1 min

സിപിഎമ്മും കോൺഗ്രസും അവഗണിച്ചു; മാർ പാംപ്ലാനിയെ പിന്തുണച്ച് താമരശ്ശേരി ബിഷപ്പ്, പിണറായിക്ക് വിമർശം

Mar 20, 2023


ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023


couple

2 min

ഭാര്യ സ്വന്തം സഹോദരിയായിരുന്നു..; വൃക്ക തേടിയുള്ള അന്വേഷണത്തിൽ ഞെട്ടിച്ച് പരിശോധനാ ഫലം

Mar 20, 2023

Most Commented