വെജിറ്റേറിയന്‍ ഭക്ഷണത്തില്‍ ചിക്കന്‍ കഷ്ണങ്ങള്‍; സ്വിഗ്ഗി മാപ്പ് പറയണമെന്ന് തമിഴ് ഗാന രചയിതാവ്


ട്വിറ്റര്‍ പേജിലൂടെയാണ് അദ്ദേഹം ആരോപണം ഉന്നയിച്ചത്. 

കൊ സേഷ, കൊ സേഷ ട്വീറ്റ് ചെയ്ത ചിത്രം | Photo: Instagram, Twitter

നമ്മുടെ ഭക്ഷണസംസ്‌കാരത്തെ ഏറെ മാറ്റിമറിച്ച മേഖലയാണ് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി. ഹോട്ടലിലും റെസ്‌റ്റൊറന്റിലും പോയി ദീര്‍ഘനേരം കാത്തുനില്‍ക്കാതെ മിതമായ വിലയില്‍ ഭക്ഷണം വീട്ടില്‍ എത്തിച്ചുതരുന്ന രീതി കോവിഡ് വ്യാപനത്തോടെയാണ് വലിയ പ്രചാരം നേടിയത്. എന്നാല്‍, ഇത്തരം ഫുഡ് ഡെലിവറി സൈറ്റുകള്‍ക്കെതിരേ പരാതികളും ഉയരാറുണ്ട്. ഭക്ഷണം മാറി ഡെലിവറി നടത്തുന്നതാണ് പരാതികളില്‍ മിക്കവയും.

ഇപ്പോഴിതാ ഫുഡ് ഡെലിവറി സൈറ്റായ സ്വിഗ്ഗിക്കെതിരേ രംഗത്തെത്തിയിരിക്കുകയാണ് തമിഴ് ഗാന രചയിതാവ് കൊ സേഷ. താന്‍ വെജിറ്റേറിയന്‍ ഭക്ഷണം ഓഡര്‍ ചെയ്തിട്ട് ലഭിച്ച ഭക്ഷണത്തില്‍ ചിക്കന്‍ കഷ്ണങ്ങള്‍ ലഭിച്ചതായി അദ്ദേഹം ആരോപിച്ചു. തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് അദ്ദേഹം ആരോപണം ഉന്നയിച്ചത്.''എന്റെ ജീവിതകാലം മുഴുവനും ഞാന്‍ വെജിറ്റേറിയന്‍ ഭക്ഷണമാണ് പിന്തുടര്‍ന്നിരുന്നത്. അവര്‍ എന്റെ മൂല്യങ്ങളെ എത്ര ലാഘവത്തോടെയാണ് വിലയ്ക്കു വാങ്ങാന്‍ ശ്രമിച്ചതെന്ന് എന്നില്‍ വെറുപ്പുളവാക്കുന്നു. സ്വിഗ്ഗിയുടെ സംസ്ഥാന തലവനില്‍ കുറയാത്തയാള്‍ എന്നെ നേരിട്ട് വിളിച്ച് മാപ്പ് പറയണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നു. ഇതില്‍ നിയമനടപടി സ്വീകരിക്കുന്നതായിരിക്കും''-കോ സേഷ ട്വീറ്റ് ചെയ്തു.

Content Highlights: ko sesha, tamil lyricist, food, online food delivery, swiggy


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022

Most Commented