ചെന്നൈയുടെ പ്രിയപ്പെട്ട ഭക്ഷണത്തിന് ഇനി ഗിന്നസ് റെക്കോഡ് തിളക്കവും. ലോകത്തിലെ ഏറ്റവും നീളമുള്ള ദോശ ചുട്ട് കൊണ്ടാണ് ചെന്നൈ  ഈ ഗിന്നസ് നേട്ടം കൈവരിച്ചത്.

100 അടി നീളമുള്ള ദോശയാണ് ചെന്നൈ ശരവണ ഭവനില്‍ ഉണ്ടാക്കിയത്. പാചക വിദഗ്ധന്‍ ഡോ. വിനേദിന്റെ നേതൃത്വത്തിലുള്ള 60 ഷെഫുമാരാണ് ദോശ ഉണ്ടാക്കിയത്.

2014-ല്‍ ഗുജറാത്തില്‍ 55 അടി നീളത്തില്‍ ചുട്ടെടുത്ത ദോശയുടെ റെക്കോഡാണ് ഇതോടെ പഴങ്കഥയായത്. ശരവണ ഭവന്‍ ഹോട്ടലുമായി സഹകരിച്ച് മദ്രാസ് ഐ.ഐ.ടിയില്‍ 105 അടി നീളത്തില്‍ ക്രമീകരിച്ച ദോശക്കല്ലിലായിരുന്നു പാചകം.

37.5 കിലോ മാവാണ് ഇതിനായി ഉപയോഗിച്ചത്. 10 കിലോ അരി, 2 കിലോ കടല., 500 ഗ്രാം ചെറുപയര്‍, ഒരു കിലോ ഉഴുന്ന്, 500 ഗ്രാം ഉപ്പ്, 9.5 ലിറ്റര്‍ വെള്ളം എന്നിയാണ് ദോശ ഉണ്ടാക്കാനായി ഉപയോഗിച്ചിരിക്കുന്നത്. 

 

Content Highlight: Chennai dosa making gets guinness record