രാസവസ്തുക്കളും ക്രമാതീതമായ പഞ്ചസാരയുടെ അളവും; ഭക്ഷണത്തിലും നാം സുരക്ഷിതരല്ല


സ്വപ്‌ന രാജീവ്

പ്രതീകാത്മക ചിത്രം | Photo: Reuters

1979 മുതല്‍ ലോകഭക്ഷ്യദിനമായി ആചരിക്കുന്ന ദിവസമാണ് ഒക്ടോബര്‍ 16. പട്ടിണിയും ദാരിദ്ര്യവും മറികടക്കാനുള്ള ലോകാവബോധം സൃഷ്ടിക്കുക എന്നതാണ് ഭക്ഷ്യദിനാചരണത്തിന്റെ ലക്ഷ്യം. ഇതിനോടൊപ്പം ഭക്ഷ്യസുരക്ഷയും പ്രധാനമാണ്. സുരക്ഷിതമായ ഭക്ഷണത്തിന്റെ ലഭ്യത ഇന്ന് ഒരു ചോദ്യചിഹ്നമായി മാറികൊണ്ടിരിക്കുകയാണ്. ഉല്‍പാദനത്തില്‍നിന്നും പല ഘട്ടങ്ങളിലും അറിഞ്ഞോ അറിയാതെയോ ചേര്‍ക്കപ്പെടുന്ന രാസവസ്തുക്കള്‍ ഇന്ന് മനുഷ്യജീവന് വളരെയധികം ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്നു.

ഇന്ന് കടകളില്‍ ലഭ്യമായ പല നിറത്തിലും രുചികളിലും ഉള്ള ഭക്ഷണങ്ങളില്‍ അതാതു രൂപത്തില്‍ ആയി വരുമ്പോഴേക്കും പല പ്രധാന പോഷകഘടകങ്ങള്‍ നഷ്ടപ്പെടുകയും ഹാനികരങ്ങളായ ചീത്തകൊഴുപ്പുകളും മറ്റ് രാസവസ്തുക്കളും ചേര്‍ക്കപ്പെടുകയും ചെയ്യുന്നു.പണ്ട് കാലങ്ങളില്‍ പരമ്പരാഗത രീതിയില്‍ വീടുകളില്‍ തയ്യാറാക്കിയിരുന്ന പല ഭക്ഷണങ്ങളും ഇന്ന് മിക്കവാറും അപ്രത്യക്ഷമായിരിക്കുന്നു. ഇതിനുപകരമായി ഉപയോഗിക്കുന്ന പായ്ക്കറ്റ് വിഭവങ്ങളുടെ അമിത ഉപയോഗം പലവിധ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുന്നു. നാരുകള്‍ തീരെയില്ലാത്ത ഭക്ഷണങ്ങളിലുള്ള ചീത്തകൊഴുപ്പുകളും ക്രമാതീതമായ പഞ്ചസാരയുടെ അളവും ദുര്‍മ്മേദസിലെത്തിക്കുന്നു.

ഗ്രില്‍ ചെയ്ത നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങള്‍ ആരോഗ്യത്തിന് നല്ലതാണെന്ന ധാരണയില്‍ വാങ്ങികഴിക്കുമ്പോള്‍, ഒരു മനുഷ്യശരീരത്തിന് മൂന്നോ നാലോ ദിവസത്തേക്ക് കഴിക്കേണ്ട അളവ് ഒരു തവണ കൊണ്ട് ശരീരത്തിലെത്തുന്നു. ഇങ്ങനെ ആഴ്ചയില്‍ 3-4 തവണ ഉള്‍പ്പെടുത്തുമ്പോള്‍ ആന്തരിക അവയവങ്ങള്‍ക്ക് അധിക സമ്മര്‍ദ്ദം ഉണ്ടാവുന്നു. ക്രമേണ ശരീരം അതിന്റെ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങുന്നു. ഫാറ്റി ലിവര്‍, അധിക അളവിലുള്ള യൂറിക് ആസിഡ് എന്നിവയൊക്കെ പ്രഥമ ലക്ഷണങ്ങളാകുന്നു.

കോവിഡ് കാലഘട്ടത്തിനുശേഷം കുട്ടികളുടെ ആരോഗ്യസ്ഥിതിയിലും മാറ്റങ്ങള്‍ കാണുന്നുണ്ട്. വീട്ടിലെ അന്തരീക്ഷത്തില്‍ ഇടയ്ക്കിടെ ഉള്ള അമിത ഭക്ഷണവും മൊബൈല്‍, ലാപ്ടോപ് എന്നിവയുടെ അമിത ഉപയോഗവും കുട്ടികളില്‍ അമിതഭാരത്തിനും കാരണമാകുന്നു.

ശരിയായ ആരോഗ്യ പരിപാലനത്തിനായി, സമയാസമയങ്ങളിലുള്ള ഭക്ഷണരീതികള്‍, ഭക്ഷ്യനാരുകളുടെ ഉപയോഗം, ശരിയായ വ്യായാമം എന്നിവ അത്യാവശ്യമാണ്. ഇതിനൊടൊപ്പം പരമ്പരാഗത രീതിയിലുള്ള പലഹാരങ്ങള്‍ ഉള്‍പ്പെടുത്തുക, ശരീരത്തിനാവശ്യമായ വെള്ളം കുടിക്കുക, ശരീരഭാരം നിയന്ത്രിക്കുക, സംസ്‌കരിച്ച ഭക്ഷണപദാര്‍ത്ഥങ്ങളുടെ ഉപയോഗം നിയന്ത്രിക്കുക എന്നിവയും കൂടി ശ്രദ്ധിക്കേണ്ടതാണ്.

ലഭ്യമായ സ്ഥലത്ത് ചെറിയരീതിയില്‍ എങ്കിലും ചെയ്യാവുന്ന കൃഷിരീതി, മൈക്രോഗില്‍ ഉല്പാദനം എന്നിവ പരീക്ഷിക്കാവുന്നതാണ്. ഇതിനെല്ലാം പുറമേ ഭക്ഷണസംബന്ധമായ സംശയ ദൂരീകരണത്തിന് എപ്പോഴും യോഗ്യരായ പോഷകാഹാര വിദഗ്ദ്ധരെ സമീപിക്കേണ്ടതാണ്.

ഭക്ഷ്യസുരക്ഷ ഉറപ്പാക്കേണ്ടത് ഓരോ പൗരന്റെയും അവകാശമാണെന്ന് മനസ്സിലാക്കേണ്ടതാണ്. ആരോഗ്യമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ ഓരോരുത്തരും ബാധ്യസ്ഥരാണെന്ന നമ്മള്‍ മറക്കരുത്.

(കൊച്ചി പാലാരിവട്ടം Renaimedicity-യിലെ ചീഫ് ഡറ്റീഷനാണ് ലേഖിക)


Content Highlights: chemicals in food and food safety world food day 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


21:00

'ഒരു സീനിന് വേണ്ടി എട്ട് ബീഡി വലിച്ചു!' | Manju Pillai Interview

Dec 4, 2022

Most Commented