ചായക്കൊപ്പം ഐസ്‌ക്രീമും; പുത്തന്‍ വിഭവം കണ്ട് കണ്ണുതള്ളി സോഷ്യല്‍ മീഡിയ


പുത്തന്‍ വിഭവത്തിനെതിരേ രംഗത്തെത്തിയിരിക്കുകയാണ് ചായ, ഐസ്‌ക്രീം പ്രേമികള്‍.

വൈറൽ വീഡിയോയിൽ നിന്നും | Photo: Facebook

നിരന്തരം പരീക്ഷണങ്ങള്‍ നടക്കുന്ന ഇടമാണ് ഭക്ഷ്യമേഖല. ചേരുവയിലും രുചിയിലും വ്യത്യാസങ്ങള്‍ വരുത്തി ദിവസവും ധാരാളം പുതുപുത്തന്‍ വിഭവങ്ങള്‍ അവതരിപ്പിക്കപ്പെടാറുണ്ട്. എന്നാല്‍, ഒരിക്കലും ചേരില്ലെന്ന് കരുതുന്ന വിഭവങ്ങള്‍ ചേര്‍ത്ത് പുത്തന്‍ വിഭവങ്ങള്‍ തയ്യാറാക്കുന്നതിലും ഒട്ടും പിന്നിലല്ല. ഇതില്‍ മുന്നില്‍ നില്‍ക്കുന്നത് വഴിയോര കച്ചവടക്കാരാണ്. ചോക്ക്‌ലേറ്റ് മാഗിയും പാനീപൂരി കൊണ്ടുള്ള ഷെയ്ക്കുമെല്ലാം ഇതിന് ഉദാഹരണങ്ങളാണ്. ഇത്തരം വിഭവങ്ങള്‍ സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെടുത്തുന്നതില്‍ മുന്നില്‍ ഫുഡ് ബ്ലോഗര്‍മാരാണ്.

ഇപ്പോഴിതാ ചായയും ഐസ്‌ക്രീമും ചേര്‍ത്ത് തയ്യാറാക്കിയ പുതിയ വിഭവമാണ് ഇപ്പോള്‍ ട്രെന്‍ഡിങ് ആയിരിക്കുന്നത്. ഐസ്‌ക്രീമിനൊപ്പം ചായയും ചേര്‍ത്ത് വ്യത്യസ്തമായൊരു ഐസ്ക്രീം റോള്‍ തയ്യാറാക്കുന്ന തട്ടുകടക്കാരന്റെ വീഡിയോ ആണിത്. നല്ല തണുത്തപ്രതലത്തില്‍ ചായ ഒഴിക്കുന്നതോടെയാണ് വീഡിയോ തുടങ്ങുന്നത്. ഇതിനൊപ്പം പാലും ചോക്ക്‌ലേറ്റ്‌ സോസും ചേര്‍ത്ത് അവ ഇതേ പ്രതലത്തിലിട്ട് നന്നായി യോജിപ്പിച്ച് എടുക്കുന്നു. ശേഷം ഈ കൂട്ട് പ്രതലത്തില്‍ കനം കുറച്ച് പരത്തിയെടുക്കുന്നു. അവസാനമായി ഇത് റോള്‍ രൂപത്തില്‍ മുറിച്ചെടുത്ത് മുകളില്‍ ചോക്ക്‌ലേറ്റ് സോസ് ചേർക്കുന്നു.. ചായ ഐസ്‌ക്രീം തയ്യാര്‍.



ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച ഈ വീഡിയോ ഇതുവരെ എട്ട് ലക്ഷത്തില്‍ അധികം ആളുകളാണ് കണ്ടിരിക്കുന്നത്. എന്നാല്‍, പുത്തന്‍ വിഭവത്തിനെതിരേ രംഗത്തെത്തിയിരിക്കുകയാണ് ചായ, ഐസ്‌ക്രീം പ്രേമികള്‍. രണ്ടും ഒന്നിച്ച് നശിപ്പിച്ചതായി ഒരാള്‍ കമന്റ് ചെയ്തു. ബട്ടറും ചീസും ചേര്‍ക്കാന്‍ തോന്നിയില്ലല്ലോ എന്ന് മറ്റൊരാള്‍ പറഞ്ഞു.

Content Highlights: bizzare food, viral video, chai meets ice cream in the latest bizarre dessert, food


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


photo: Getty Images

2 min

തലതാഴ്ത്തി മടങ്ങി ചുവന്ന ചെകുത്താന്മാര്‍; ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറില്‍

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022

Most Commented