photo:instagram.com/masterchefpankajbhadouria/
പാചകം എത്ര നന്നായി അറിയാമെങ്കിലും ചില സമയങ്ങളില്‍ ഭക്ഷണം വിചാരിച്ചത് പോലെ നന്നായി ഉണ്ടാക്കുവാന്‍ കഴിയാത്ത സ്ഥിതി വരാം. ഉപ്പോ എരിവോ കൂടിയാല്‍ മതി കറികളുടെ രുചി മുഴുവന്‍ നഷ്ടമാകും.
ഉപ്പു കൂടിപ്പോയാല്‍ എന്ത് ഭക്ഷണമായാലും തീരെ കഴിക്കാന്‍ പറ്റാത്ത സ്ഥിതി വരും. ചിലപ്പോള്‍ എല്ലാ പാകമായെനന്നു തോന്നുമെങ്കിലും കറി തയ്യാറാക്കിയ ശേഷം അല്‍പമൊന്ന് രുചിച്ചു നോക്കുമ്പോഴാകും ഉപ്പ് കൂടിയതറിയുന്നത്.
ഉപ്പ് കറികളില്‍ ഉപ്പ് കൂടിയാല്‍ എങ്ങനെ കുറയ്ക്കാമെന്നതിനെ പറ്റി ഷെഫ് പങ്കജ് ബദൗരിയ അടുത്തിടെ ഇന്‍സ്റ്റാഗ്രാമില്‍ ഒരു വീഡിയോ പങ്കുവച്ചിരുന്നു. അതില്‍ വിശദമായി ഇതിനെക്കുറിച്ച് അവര്‍ പറയുന്നുണ്ട്.
വിഭവങ്ങളിലെ അധിക ഉപ്പ് എങ്ങനെ ബാലന്‍സ് ചെയ്യാമെന്നാണ് അവര്‍ പറയുന്നത്. കറികളില്‍ ഉപ്പ് കൂടിയിട്ടുണ്ടെങ്കില്‍ അത് എങ്ങനെ കുറയ്ക്കാമെന്നതിന് ഒരു എളുപ്പമുള്ള വഴിയുണ്ടെന്നാണ് വീഡിയോയിലൂടെ പങ്കജ് പറയുന്നു.
പരിപ്പോ അല്ലെങ്കില്‍ എന്ത് കറിയുണ്ടാക്കിയാലും ഗ്രേവിയില്‍ രണ്ടോ മൂന്നോ ചെറിയ ഗോതമ്പ് ഉരുളകള്‍ ഇടാന്‍ ശ്രമിക്കുക.(ഗോതമ്പ് മാവ് കൊണ്ടുണ്ടാക്കിയ ചെറിയ ഉരുളകള്‍). ഇത് ഉപ്പിന്റെ അളവ് ബാലന്‍സ് ചെയ്യാന്‍ സഹായിക്കുമെന്നാണ് പങ്കജ് നിര്‍ദ്ദേശിയ്ക്കുന്നത്.
രണ്ടാമതായി നിങ്ങള്‍ക്ക് ചെയ്യാവുന്നത് കറിയില്‍ ഒന്നെങ്കില്‍ ഒരു ടീസ്പൂണ്‍ നാരങ്ങ നീര് അല്ലെങ്കില്‍ രണ്ട് ടീസ്പൂണ്‍ തൈര് ചേര്‍ക്കാം. ഇങ്ങനെ ചെയ്യുന്നത് ഉപ്പിന്റെ അളവ് കുറയ്ക്കാന്‍ ചെയ്യാന്‍ സഹായിക്കും. സ്ഥിരമായി പാചകം ചെയ്യുന്നവര്‍ക്ക് തികച്ചും ഉപകാരപ്രദമാണ് ആ ടിപ്‌സുകള്‍.
Content Highlights: Salt In Dishes, food,cooking, kitchen, tips
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..