ജിജീസ് കേക്ക്സിൽ ‘കൊതിയൻസ്’ അംഗങ്ങളോടൊപ്പം കേക്ക് മുറിക്കുന്ന കാരെൻ ചീ
തൃശ്ശൂര്‍: ബീഫ് ഫ്രൈ, ബീഫ് റോസ്റ്റ്, മീന്‍ പൊള്ളിച്ചത്... വെരി ടേസ്റ്റി -നിറഞ്ഞ ചിരിയോടെ കാരെന് പറഞ്ഞു. കേട്ടുനിന്ന കൂട്ടുകാരിലൊരാള്‍ പറഞ്ഞു, ''സാമ്പാറും ഉണ്ടാക്കൂട്ടോ''. ചിരിച്ചുകൊണ്ട് തലയാട്ടി അക്കാര്യവും അവര്‍ സമ്മതിച്ചു. ഇത് കാരെന് ചീ. മലേഷ്യയിലെ പെടാലിങ്ങ് ജയയില്‍നിന്ന് തൃശ്ശൂരിലെ ഭക്ഷണപ്രേമികളായ സുഹൃത്തുക്കളെ കാണാനെത്തിയതാണ് ഈ അധ്യാപിക.
തൃശ്ശൂര്‍ക്കാരായ ഒരുകൂട്ടം ഭക്ഷണപ്രേമികളുടെ വാട്സാപ്പ് കൂട്ടായ്മയായ 'കൊതിയന്സി'ലെ ഏക വിദേശി അംഗം. മലയാളികളുടെ ഭക്ഷണത്തെ ഏറെ സ്നേഹിക്കുന്നവള്‍. അതെങ്ങനെ പാചകം ചെയ്യാമെന്ന് അന്വേഷിച്ച് കണ്ടെത്തുന്നത് ഹരമാണ് കാരെന്. മലേഷ്യയില്‍ ഷെഫായ തൃശ്ശൂര്‍ സ്വദേശി രാജേഷ് മുട്ടത്താണ് സുഹൃത്തായ കാരെനെ വാട്സാപ്പ് കൂട്ടായ്മയില്‍ അംഗമാക്കിയത്.
മലയാളിവിഭവങ്ങളിലെ എരിവും പുളിയുമാണ് തന്നെ ഏറെ ആകര്‍ഷിച്ചതെന്ന് കാരെന് പറയുന്നു. ഗ്രൂപ്പില്‍ കൂട്ടുകാരിടുന്ന ഭക്ഷണങ്ങളെക്കുറിച്ച് ചോദിച്ചറിയും. പിന്നീട് യൂട്യൂബില്‍ അവയുടെ പാചകവിധി തേടും. എന്നിട്ട് അതുണ്ടാക്കി ഫോട്ടോ ഗ്രൂപ്പിലിടും -കാരെന് പറയുന്നു.
നവംബര്‍ 18-ന് കേരളത്തിലെത്തിയ കാരെന് ആദ്യം ആലപ്പുഴയും പിന്നീട് കോഴിക്കോടും സന്ദര്‍ശിച്ചു. പിന്നീടാണ് തൃശ്ശൂരിലെത്തിയത്. അമ്മയും മകനും കൂടെയുണ്ട്. 2011-ല്‍ രൂപവത്കരിച്ച 'കൊതിയന്‍സ്' കൂട്ടായ്മയില്‍ ഷെഫുമാര്‍ മുതല്‍ സാധാരണക്കാരായ ഭക്ഷണപ്രിയര്‍ വരെയുണ്ട്. 200 അംഗങ്ങളുള്ള ഗ്രൂപ്പിലെ 190 പേരും തൃശ്ശൂര്‍ക്കാരാണ്.
തൃശ്ശൂര്‍ പള്ളിക്കുളം റോഡിലെ ജിജീസ് കേക്ക്സില്‍ വെച്ചാണ് ബുധനാഴ്ച 'കൊതിയന്‍സ്' ടീം കാരെനെ സ്വീകരിച്ചത്. ആന്റണി, ജിജി, രാജേഷ് മുട്ടത്ത്, സ്റ്റാലിന്, ഇളവരശി... ഓരോരുത്തരോടും കാരെന് സന്തോഷം പങ്കുവെച്ചു. അവരോടൊപ്പം കേക്ക് മുറിച്ചു. രാത്രി കൊതിയന്‍സ് ഗ്രൂപ്പിന്റെ മെഗാസംഗമത്തിലും അവര്‍ വിശിഷ്ടാതിഥിയായി.
Content Highlights: karen chee from malasia, food, whatsapp group kothiyans
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..