വളര്‍ത്തുപട്ടിയേയും കൂടെ ഇരുത്തി ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചാലോ. പട്ടിക്ക് പറ്റിയ ഭക്ഷണം എവിടെ കിട്ടുമെന്നാണോ. വാഷിങ്ടണില്‍ പ്രവര്‍ത്തിക്കുന്ന വൂഫ്ബൗള്‍ എന്ന് പേരുള്ള ഫുഡ് ട്രക്കിലാണ് ഈ സൗകര്യമുള്ളത്. ഓര്‍ഗാനിക്ക് ഡോഗ് ഫുഡ് മുതല്‍ പട്ടികള്‍ക്ക് പറ്റിയ ബിയര്‍ വരെ ഇവിടെ ലഭ്യമാണ്.

മുന്‍ നേവി ഉദ്യാഗസ്ഥനായ റോണ്‍ ഹോളോവേ ഭാര്യ സോളോ എന്നിവരുടെ നേതൃത്വത്തിലാണ് ഈ സംരംഭം. 2017 ലാണ് ഇവര്‍ ഫുഡ് ട്രക്ക് ആരംഭിച്ചത്. സ്വന്തമായി രണ്ട് ബുള്‍ ഡോഗുകള്‍ ഇവര്‍ക്കുണ്ട്. മാനസിക സമ്മര്‍ദ്ദത്തില്‍  നിന്ന് ഇവ തങ്ങളെ രക്ഷിച്ചിട്ടുണ്ടെന്ന് ദമ്പതികള്‍ പറയുന്നു. പട്ടികള്‍ക്ക് വേണ്ടി ഭക്ഷണങ്ങള്‍ തയ്യാറാക്കാന്‍ വിദഗ്ദരായ ഇവര്‍ തങ്ങളുടെ കഴിവ് പുതിയ സംരംഭത്തിനായി ഉപയോഗിക്കുകയായിരുന്നു. മൃഗങ്ങളുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വലിയൊരു തുക മാറ്റിവയ്ക്കാനും ഇവര്‍ മറക്കുന്നില്ല.

Content Highlights: Cannine Food truck in washington