നെടുമ്പാശ്ശേരിയിൽ നടന്ന കേക്ക് മിക്സിങ് ആഘോഷം അക്ഷരാർത്ഥത്തിൽ 25 രാജ്യങ്ങളുടെ ഒത്തുചേരൽ കൂടിയായി മാറി. 25 രാജ്യങ്ങളെ പ്രതിനിധീകരിച്ചെത്തിയ 25 സുന്ദരികളാണ് കേക്ക് മിക്സിങ് നടത്തിയത്.

റാമ്പിൽ ചുവട് വയ്ക്കാൻ മാത്രമല്ല, കേക്ക് നിർമാണത്തിലും ഒരു കൈനോക്കാൻ കഴിയുമെന്ന് അവർ തെളിയിച്ചു. ക്രിസ്‌മസിനും ന്യൂ ഇയറിനും മുന്നോടിയായി നെടുമ്പാശ്ശേരി സാജ് എര്‍ത്ത് റിസോര്‍ട്ട് സംഘടിപ്പിച്ച കേക്ക് മിക്സിങ് ആഘോഷ ചടങ്ങിലാണ് ഇരുപത്തിയഞ്ച് ഏഷ്യന്‍ - യൂറോപ്യന്‍ രാഷ്ട്രങ്ങളില്‍ നിന്നുള്ള മോഡലുകള്‍ പങ്കെടുത്തത്.

സാജ് എര്‍ത്തിന്റെ ഗാറ്റ്‌സ്ബി പാര്‍ട്ടി ഹാളിലാണ് കേക്ക് മിക്സിങ് ചടങ്ങ് നടന്നത്. കേക്കിന് അതുല്യമായ സ്വാദും സുഗന്ധവും ലഭിക്കാനാണ് ക്രിസ്‌മസിന് ആറാഴ്ച മുന്‍പ് കേക്ക് മിക്സിങ് ചടങ്ങ് നടത്തുന്നതെന്ന് സാജ് എര്‍ത്ത് റിസോര്‍ട്ട് ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ മിനി സാജന്‍ വര്‍ഗീസ് പറഞ്ഞു. ചടങ്ങിൽ സി.എം.സി. സാജൻ വർഗീസ് പങ്കെടുത്തു.