ഹോട്ടല്‍ ബില്ലിലെ വില കണ്ട് ഞെട്ടുന്ന വാര്‍ത്ത ഒരുപാട് കേട്ടിട്ടുണ്ട് എന്നാല്‍ ന്യൂസിലാന്റ് സ്വദേശി കിംബെര്‍ലി ഞെട്ടിയത് അതില്‍ തന്റെ മകളെക്കുറിച്ച് എഴുതിയത് കണ്ടായിരുന്നു. രണ്ട് വയസ്സ് മാത്രം പ്രായമുള്ള തന്റെ കുട്ടിയെ 'പ്രശ്‌നക്കാരി' എന്നാണ് ബില്ലില്‍ പരാമര്‍ശിച്ചത്. കിംബെര്‍ലി ഈ ബില്ലിന്റെ ചിത്രം സഹിതം സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തു.

കോഫി സുപ്രീം വെല്‍സ് സ്ട്രീറ്റ് എന്ന റെസ്റ്ററന്റില്‍ നിന്നാണ് ദുരനുഭവം  ഉണ്ടായത്. ഭക്ഷണത്തിന് അമിത വില ഈടാക്കിയെന്ന സംശയത്തെ തുടര്‍ന്ന് ബില്‍ വാങ്ങിയതായിരുന്നു കിംബെര്‍ലി. മകള്‍ യാതൊരു പ്രശ്‌നങ്ങളുമുണ്ടാക്കിയില്ലെന്ന് ഇവര്‍ പറയുന്നു.

സംഭവം വൈറലായതോടെ കോഫി  സുപ്രീം ഇവരോട് മാപ്പ് പറഞ്ഞ് രംഗത്തെത്തി. ഇതിന്റെ മാനേജര്‍ വ്യക്തിപരമായി മാപ്പ് പറഞ്ഞെന്നും ഭക്ഷണത്തിനായി നല്‍കിയ മുഴുവന്‍ തുകയും തിരികെ നല്‍കാമെന്ന് പറഞ്ഞുവെന്നും കിംബെര്‍ലി പിന്നീട് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.

Content Highlights: cafe called 2 year kid as terrifying