ഭക്ഷണ വൈവിദ്ധ്യത്തിന് പേരുകേട്ടതാണ് നമ്മുടെ നാട്. ഒരോ സംസ്ഥാനത്തിനും ഉയര്‍ത്തികാട്ടാന്‍ തനതായ ഭക്ഷ്യ സംസ്‌ക്കാരവും നമ്മുടെ പ്രത്യേകതയാണ്. അങ്ങനെ വെറൈറ്റിയായി മണലില്‍ ചുട്ടെടുക്കുന്ന ഉരുളക്കിഴങ്ങിന്റെ വീഡിയോ ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്.

അമര്‍ സിരോഹി എന്ന ഫുഡ് ബ്ലോഗറാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഉത്തര്‍പ്രദേശിലാണ് സംഭവം. ബുണാ ആലുവെന്ന് പേരുള്ള ഈ വിഭവം ചുട്ടുപഴുത്തിരിക്കുന്ന മണലില്‍ പാകം ചെയ്‌തെടുക്കുകയാണ് .ഇരുപത് മിനിറ്റോളം ചുട്ടെടുക്കുന്ന ഇത് കൈകള്‍ തൊടാതെ പ്രത്യേക രീതിയില്‍ തൊലി കളഞ്ഞെടുക്കുന്നു. ചട്ട്ണിയും, അമൂലിന്റെ വെണ്ണയും, മസാലപൊടിയും ചേര്‍ത്താണ് ഇത് കഴിക്കുന്നത്. 25 രൂപയാണ് വില.

വീഡിയോ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടി. നിരവധിയാളുകള്‍ ഷെയര്‍ ചെയ്തിട്ടുമുണ്ട്.

Content Highlights: Bunaa aloo street food Made In Sand