അലക്സ് എല്ലിസ് ട്വീറ്റ് ചെയ്ത ചിത്രങ്ങൾ | Photo: Twitter
വൈവിധ്യങ്ങള്‍ നിറഞ്ഞ ഭക്ഷണസംസ്കാരത്തിന്റെ കേന്ദ്രമാണ് ഇന്ത്യ. ഇന്ത്യയിലെ ഓരോ സംസ്ഥാനത്തിനും തനത് വിഭവങ്ങളുണ്ട്. അതില്‍ തന്നെ പ്രാദേശികമായ വൈവിധ്യങ്ങളുണ്ട്. മധുരവും ഉപ്പും പുളിയും എരുവ് തുടങ്ങി പല വിധ രുചികളിലുള്ള വിഭവങ്ങളും സുലഭമായി ലഭിക്കുന്ന ഇടം കൂടിയാണിവിടെ.
ഇപ്പോഴിതാ മുംബൈയിലെത്തിയ ബ്രിട്ടീഷ് സ്ഥാനപതി അലെക്സ് എല്ലിസ് പങ്കുവെച്ച ചിത്രങ്ങളാണ് സാമൂഹികമാധ്യമത്തില്‍ ശ്രദ്ധ നേടുന്നത്. മുംബൈയിലെ ഏറെ പ്രസിദ്ധമായ സാന്‍ഡ് വിച്ചും ചില്ലി ഐസ്ക്രീമും കഴിക്കുന്ന ചിത്രങ്ങളാണ് അലക്സ് എല്ലിസ് പങ്കുവെച്ചിരിക്കുന്നത്. വഴിയോര കച്ചവട സ്റ്റാളില്‍ നിന്ന് ഇവ വാങ്ങി കഴിക്കുന്ന ചിത്രങ്ങളാണ് ട്വീറ്റ് ചെയ്തത്. മുംബൈക്കാരെപ്പോലെ കഴിക്കുന്നു. മുംബൈ സാന്ഡ്വിച്ചും ചില്ലി ഐസ്ക്രീമും-അലക്സ് എല്ലിസ് ചിത്രത്തിന് കാപ്ഷനായി നല്‍കിയിട്ടുണ്ട്. വരൂ കഴിക്കൂ എന്ന് മറാഠിയിലും അദ്ദേഹം കാപ്ഷനൊപ്പം ചേര്‍ത്തിട്ടുണ്ട്.
ഇതിന് മുമ്പ് കൊല്‍ക്കത്തയിലെ തനത് വിഭവങ്ങള്‍ കഴിക്കുന്ന ചിത്രങ്ങള്‍ അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. മുംബൈയിലെത്തിയാല്‍ കഴിച്ചിരിക്കേണ്ട പ്രധാന സ്നാക്സുകളുടെ പേരുകളും ഒട്ടേറെപ്പേര്‍ അദ്ദേഹത്തിന് നിര്‍ദേശിച്ചിട്ടുണ്ട്. ഏകദേശം 72,000 ലൈക്കുകളാണ് എല്ലിസിന്റെ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.
Content Highlights: british high commissioner Alex Ellis, mumbais sandwich and chilli ice cream, food
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..