വിവാഹത്തിനു തൊട്ടു മുമ്പ് പിസ ആസ്വദിച്ച് കഴിച്ച് വധു; വൈറല്‍ വീഡിയോ


വധുവിന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് വീഡിയോ പങ്കുവെച്ചത്.

വൈറൽ വീഡിയോയിലെ ദൃശ്യം| Photo instagram.com/anmolbyirvanandrupinder

ഇഷ്ടഭക്ഷണം മുന്നില്‍ കിട്ടിയാല്‍ സമയവും കാലവും ഒന്നും ചിലര്‍ നോക്കാറില്ല. ഭക്ഷണം കഴിഞ്ഞിട്ടേ ബാക്കി എന്തുമുള്ളൂ എന്ന മട്ടില്‍ ആസ്വദിച്ചു കഴിക്കും. വിവാഹത്തിനു തൊട്ടു മുമ്പ് വിശന്നാല്‍ എന്തു ചെയ്യും. ഇഷ്ടഭക്ഷണം വാങ്ങി കഴിക്കുക തന്നെ. അത്തരത്തില്‍ വിവാഹവേഷത്തില്‍ പിസ ആസ്വദിച്ചു കഴിക്കുന്ന യുവതിയുടെ വീഡിയോ വൈറലാവുകയാണ്.

വിവാഹവേഷമണിഞ്ഞ് കയ്യില്‍ ഒരു ബോക്‌സ് പിസയുമായി കസേരയില്‍ നിറചിരിയോടെ ഇരിക്കുന്ന വധുവിനെ വീഡിയോയില്‍ കാണാം. പിസ കയ്യിലെടുത്ത് ആസ്വദിച്ചു കഴിക്കുകയാണ് യുവതി. വിവാഹവേദിയില്‍ കയറുന്നതിന് തൊട്ടു മുമ്പ് വിശപ്പു സഹിക്കാനാകാതെ വന്നു. പിന്നെ ഒന്നും നോക്കിയില്ല. ഉടനടി പിസ ഓഡർ ചെയ്തു.

വിവാഹവേഷത്തില്‍ പിസ കഴിക്കുന്ന യുവതിയുടെ വീഡിയോ ഇതിനോടകം ധാരാളം ആളുകളാണ് ഏറ്റെടുത്തത്. വധുവിന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് വീഡിയോ പങ്കുവെച്ചത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോ ഇതിനോടകം തന്നെ നാലു ലക്ഷത്തിലധികം പേരാണ് കണ്ടത്. ധാരാളം പേര്‍ വീഡിയോ ഷെയര്‍ ചെയ്യുകയും ചെയ്തു. യുവതിയ്ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കുറേയധികം പിസ ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.



ഇതാദ്യമായല്ല വിവാഹദിനത്തില്‍ വധൂവരന്മാരുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ ആളുകള്‍ ഏറ്റെടുക്കുന്നത്. വിവാഹവേഷത്തില്‍ കോള്‍ഡ് കോഫി ആസ്വദിക്കുന്ന വധുവിന്റെ വീഡിയോയും വധുവിന്റെ ഇലയില്‍ നിന്ന് പപ്പടം മോഷ്ടിക്കുന്ന വരന്റെ വീഡിയോയുമൊക്കെ വൈറലായിരുന്നു.

Content Highlights: bride, pizza, viral video, food


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022

Most Commented